കാസര്‍കോട്: (my.kasargodvartha.com 06.09.2019) ജെ സി ഐ കാസര്‍കോട് വാരാഘോഷം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒമ്പത് മുതല്‍ 15 വരെ വിവിധ പരിപാടികളോടെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട സഭയുടെ സുസ്ഥിര വികസന ലക്ഷ്യം ആസ്പദമാക്കിയുള്ള പരിപാടികളാണ് നടത്തപ്പെടുന്നത്.
ഏഴ് ദിനങ്ങളിലായി സൗജന്യ ദന്ത പരിശോധന ക്യാമ്പ്, യുവജനങ്ങള്‍ക്കായി നൈപുണി വികസന പരിശീലന പരിപാടി, പ്രസംഗ മത്സരം, വനിതകള്‍ക്കായി പാചക മത്സരം, ക്രാഫ്റ്റ് പരിശീലന പരിപാടി, ഗ്രീന്‍ ഇന്ത്യാ എന്ന പേരില്‍ പരിസ്ഥിതി സംരക്ഷണ പരിപാടി, വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കല്‍, മാലിന്യ സംസ്‌കരണ അവബോധ ക്ലാസുകള്‍, തുണിസഞ്ചി വിതരണം, ജലസംരക്ഷണ സന്ദേശ സൈക്കിള്‍ റാലി, സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരം, കമല്‍പത്ര പുരസ്‌കാരം, ബുള്ളറ്റിന്‍ പ്രകാശനം, പ്രസംഗ പരിശീലന കോഴ്‌സ് കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, സംഗീത നിശ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും.
സമാപന സമ്മേളനം സെപ്തംബര്‍ 15ന് വൈകുന്നേരം 6.30ന് പുലിക്കുന്ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. സിനിമാതാരം ശ്രീവിദ്യാ നായര്‍, ജെ സി ഐ മേഖല പ്രസിഡണ്ട് ജെയ്‌സണ്‍ മുകളേല്‍, വൈസ് പ്രസിഡണ്ട് പ്രമോദ് പുത്തിലത്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജെ സി ഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ്, ജെ സി ഐ വീക്ക് കോഓഡിനേറ്റര്‍ സി കെ അജിത്ത്കുമാര്‍, കെ നാഗേഷ്, കെ ബി അബ്ദുള്‍ മജീദ്, ബിനീഷ് മാത്യു, സുബ്രമണ്യ പൈ, ജി റഷാന്ത് എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, JCI, kasaragod, celebration, dental camp, training program, food competition, JCI Weekly Celebration will be conducted on September 9th to 15