Join Whatsapp Group. Join now!

അന്താരാഷ്ട്ര ബധിര ദിനാഘോഷം നടത്തി

ജില്ലാ ബധിര അസോസിയേഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബധിര ദിനാഘോഷം നടത്തി. Kerala, News, Kanhangad, Kasaragod, Deaf association, Maharashtra, International Deafness Day conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 30.09.2019) ജില്ലാ ബധിര അസോസിയേഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബധിര ദിനാഘോഷം നടത്തി. സംസ്ഥാന വനിതാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി ആമിന ഉദ്ഘാടനം ചെയ്തു.

മഹാരാഷ്ട്ര ബധിര അസോസിയേഷന്‍ പ്രതിനിധി അങ്കിത് എ സല്‍ഗനോക്കെര്‍ മുഖ്യാതിഥിയായി. സംസ്ഥാന ബധിര യുവജന വിഭാഗം എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹെര്‍ണി സണ്ണി, ഡാര്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ എ എന്‍ സുലു എന്നിവര്‍ ക്ലാസെടുത്തു.

അന്താരാഷ്ട്ര ബധിര സന്ദേശം സംഘടന ജനറല്‍ സെക്രട്ടറി സി എച്ച് ഷാക്കിര്‍ അവതരിപ്പിച്ചു. മുഹമ്മദ് അമീന്‍, ടി ടി സുനില്‍, ടി പവിത്രന്‍, ഷാനില്‍കുമാര്‍, രാജീവ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Kanhangad, Kasaragod, Deaf association, Maharashtra, International Deafness Day conducted

Post a Comment