Join Whatsapp Group. Join now!

ജിംഖാന മേല്‍പറമ്പ് റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി

കാലവര്‍ഷത്തിന്റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ Kerala, News, kasaragod, melparamb, flood, victims, revenu minister, petition, Gymkhana melparamba submit petition to the Minister
മേല്‍പറമ്പ്: (my.kasargodvartha.com 09.09.2019) കാലവര്‍ഷത്തിന്റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാലവര്‍ഷക്കെടുതിയുടെ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പരമാവധി നഷ്ട്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിംഖാന മേല്‍പറമ്പ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നല്‍കി.

ഈ വര്‍ഷത്തെ കനത്ത മഴയില്‍ മണ്ണിടിച്ചിലില്‍ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന മേല്‍പറമ്പ് ചേടികമ്പനി പ്രദേശത്തെ ആറ് കുടുംബങ്ങള്‍ തങ്ങളുടെ വീട് ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. മറ്റു സമ്പാദ്യങ്ങള്‍ ഒന്നുമില്ലാത്ത കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു പ്രസ്തുത വീടുകള്‍. ഇനിയും ഒരു മണ്ണിടിച്ചാല്‍ സംഭവിച്ചാല്‍ ഏതുസമയത്തും വീടുകള്‍ നിലംപതിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രസ്തുത വീടുകളില്‍ താമസിക്കുന്നത് ജീവനുതന്നെ ഭീഷണിയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ജിംഖാന മേല്‍പറമ്പ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ തുരുത്തി, ജനറല്‍ സെക്രട്ടറി സലാം കൈനോത്ത്, ഗള്‍ഫ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സി ബി, ജിംഖാന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ റിയാസ് തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.

Keywords: Kerala, News, kasaragod, melparamb, flood, victims, revenu minister, petition, Gymkhana melparamba submit petition to the Minister

Post a Comment