കാഞ്ഞങ്ങാട്: (my.kasargodvartha.com 09.09.2019) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റസിഡന്‍സ് അസോസിയേഷന്‍ കാല്‍ ലക്ഷത്തിലധികം രൂപ നല്‍കി. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌കൂളിനടുത്ത അമ്പതോളം കുടുംബങ്ങള്‍ അടുത്തകാലത്തായി രൂപവത്കരിച്ച നിട്ടടുക്കം റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മയാണ് 27000 രൂപ കൈമാറിയത്.
ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കോമന്‍ കല്ലുങ്കില്‍, അംബികാ ബാബുരാജ്, പ്രൊഫ. കെ പി മാധവന്‍ നായര്‍, ടി വി സീന, എം സി കുമാരന്‍, കെ ദാമോദരന്‍, ബി ശശിധര എന്നിവര്‍ ചേര്‍ന്ന് ചെക്ക് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി.