Kerala

Gulf

Chalanam

Obituary

Video News

സമ്പൂര്‍ണ ശുചിത്വത്തിലേക്ക് ചുവടുവെച്ച് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്

നീലേശ്വരം: (my.kasargodvartha.com 17.09.2019) നിരവധി കര്‍മപദ്ധതികളുമായി മാലിന്യ വിമുക്തം -സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയാണ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്.

ദേശീയ ഹരിത ട്രിബ്യൂണല്‍ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിനെ ഒക്‌ടോബര്‍ 31നകം മാലിന്യ വിമുക്ത പഞ്ചായത്താക്കി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാനുള്ള തിരക്കിലാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബുവിന്റെ നേതൃത്വത്തില്‍ വിശദമായ കരട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.

പഞ്ചായത്തില്‍ 17 വാര്‍ഡുകളാണുള്ളത്. ഓരോ വാര്‍ഡിലും 40 വീടുകള്‍ അടങ്ങിയ ഓരോ ക്ലസ്റ്റര്‍ ഉണ്ടാക്കും. ഒരു വാര്‍ഡില്‍ 15 ക്ലസ്റ്റര്‍ ഉണ്ടാക്കും. ഇവയുടെ മേല്‍നോട്ടത്തിനായി ഏഴംഗ കമ്മിറ്റിയുണ്ടാക്കും. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മസേനയുണ്ടാവും. വരുംദിവസങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനായി ആദ്യഘട്ടത്തില്‍ 500 ഗാര്‍ഹിക കമ്പോസ്റ്റ് കുഴികള്‍ നിര്‍മിക്കും. അടുക്കളയിലെ അഴുക്ക് വെള്ളം കളയാന്‍ 500 സോക് പിറ്റുകളും വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്.

ഇതിനുപുറമെ കല്യാണത്തിനും മറ്റ് പരിപാടികളിലും ഉപയോഗിക്കാനായി 3000 സ്റ്റീല്‍ പ്ലേറ്റും 3000 ഗ്ലാസും വാങ്ങാന്‍ പഞ്ചായത്ത് അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. ഇത് പൊതുപരിപാടികളില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറക്കാന്‍ സഹായിക്കും.

പഞ്ചായത്തിലെ ഒമ്പത് സ്ഥലങ്ങളില്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം സി എഫ്) സ്ഥാപിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവിലുള്ള എം സി എഫ് വിപുലീകരിക്കാനും തീരുമാനമായി. പ്ലാസ്റ്റിക് പുനരുപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് രണ്ട് ദിവസം മുമ്പാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ഇതിനെല്ലാം പുറമെ സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം സാധ്യമാക്കാന്‍ പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും മുഴുവന്‍ ക്വാര്‍ട്ടേഴ്സ് ഉടമകളുടെയും യോഗം വിളിച്ച് താമസക്കാര്‍ക്കായി ചെയ്തുകൊടുക്കേണ്ട ശുചിത്വപരമായ സൗകര്യങ്ങളെക്കുറിച്ച് കര്‍ശന നിര്‍ദേശം നല്‍കി.

വ്യാപാരികളുടെയും ആശാ വര്‍ക്കര്‍മാരുടെയും കുടുംബശ്രീ വനിതകളുടെയും വിവിധ യോഗങ്ങള്‍ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി നിരവധി ബോധവത്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.

ഓഫീസുകള്‍ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒക്‌ടോബര്‍ 31നകം സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തെന്ന ഖ്യാതി സ്വന്തമാക്കാനുള്ള ആവേശത്തിലാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.

Keywords: Kerala, News, Kasargod, Nileshwar, Kinanur Karindalam, Panchayath, cleaning project, Cleaning project in Kinanur Karindalam Panchayath

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive