Join Whatsapp Group. Join now!

റോഡ് ഗതാഗതയോഗ്യമാക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

ആലംപാടി-എരിയപ്പാടി റോഡില്‍ കൊറമാനം പാലത്തിനടുത്ത് തകര്‍ന്നുകിടന്ന Kerala, News, Broken road Repaired by youth league
ആലംപാടി: (my.kasargodvartha.com 03.09.2019) ആലംപാടി-എരിയപ്പാടി റോഡില്‍ കൊറമാനം പാലത്തിനടുത്ത് തകര്‍ന്നുകിടന്ന റോഡ് ആലംപാടി ശാഖ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഗതാഗതയോഗ്യമാക്കി. കെട്ടിക്കിടന്ന ചെളി നീക്കം ചെയ്ത് കല്ല് പാകിയതോടെ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വലിയ ആശ്വാസമായി.

വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് കാസി അബ്ദുര്‍ റഹ് മാന്‍, സെക്രട്ടറി അമീര്‍ കാസി, ട്രഷറര്‍ ഹമീദ് മിഹ്‌റാജ്, മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം അബ്ദുല്ല ഗോവ, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് അല്‍ത്താഫ് സി എ, സെക്രട്ടറി മുബാരിസ് എം, ട്രഷറര്‍ മാഹിന്‍ പി എ, മുഹമ്മദ് പൊയ്യയില്‍, ശരീഫ് മദ്കത്തില്‍, മാമു മളിയില്‍, അബ്ദുല്ല ഇസ്മായില്‍ ആലംപാടി, മൊയ്തു പാറ, അബൂബക്കര്‍ മുള്ളംപാടി, ജാഫര്‍ പാറ, പി പി യു ലത്തീഫ്, ഖലീല്‍ ആലംപാടി, റാഷി എരിയപ്പാടി, മുഹമ്മദ്കുഞ്ഞി വൈ എ, ഖലീല്‍ മളിയില്‍, നിസാം എരിയപ്പാടി, ഖാദര്‍, ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Broken road Repaired by youth league 

Post a Comment