കാസര്‍കോട്: (www.kasargodvartha.com 08.09.2019) രണ്ട് ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും കാസര്‍കോട്ട് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രശസ്ത കഥാകൃത്ത് എം ചന്ദ്ര പ്രകാശിന്റ കഥകളുടെ സമാഹാരമായ 'കഥ', ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ നോവല്‍ 'വാക്കുരിയാട്ടം', ജോസഫ് ലോറന്‍സിന്റെ കഥകളുടെ സമാഹാരം ' ജോസഫ് ലോറന്‍സിന്റെ കഥകള്‍' എന്നിവയാണ് പ്രകാശനം ചെയ്തത്.
പ്രശസ്ത നോവലിസ്റ്റ് പി വി കെ പനയാല്‍, പ്രശസ്ത സാഹിത്യ നിരൂപകന്‍ ഇ പി രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കഥ പി വി കെ പനയാലും വാക്കുരിയാട്ടം പ്രൊഫസര്‍ വി ഗോപിനാഥും ജോസഫ് ലോറന്‍സിന്റെ കഥകള്‍ കെ വി കുമാരനും ഏറ്റുവാങ്ങി. ഇ പി രാജഗോപാലന്‍, എം ചന്ദ്ര പ്രകാശ്, അഡ്വ. രാധാകൃഷണന്‍ പെരുമ്പള എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
പ്രശസ്ത കവി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡണ്ട് അഡ്വ. പി വി ജയരാജന്‍
അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കൊടക്കാട്, നാരായണന്‍ പേരിയ, വി വി പ്രഭാകരന്‍, ടി എ ഷാഫി, പൂമണി പുതിയറക്കല്‍, സണ്ണി ജോസഫ്, ടി എം എ കരീം, എം എ ഭാസ്‌കരന്‍, അഷ്‌റഫലി ചേരങ്കൈ, ഇ ജനാര്‍ദ്ദനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ദാമോദരന്‍ സ്വാഗതവും മധു എസ് നായര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പ്രശസ്ത നോവലിസ്റ്റ് പി വി കെ പനയാല്‍, പ്രശസ്ത സാഹിത്യ നിരൂപകന്‍ ഇ പി രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കഥ പി വി കെ പനയാലും വാക്കുരിയാട്ടം പ്രൊഫസര്‍ വി ഗോപിനാഥും ജോസഫ് ലോറന്‍സിന്റെ കഥകള്‍ കെ വി കുമാരനും ഏറ്റുവാങ്ങി. ഇ പി രാജഗോപാലന്‍, എം ചന്ദ്ര പ്രകാശ്, അഡ്വ. രാധാകൃഷണന്‍ പെരുമ്പള എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
പ്രശസ്ത കവി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡണ്ട് അഡ്വ. പി വി ജയരാജന്‍
അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കൊടക്കാട്, നാരായണന്‍ പേരിയ, വി വി പ്രഭാകരന്‍, ടി എ ഷാഫി, പൂമണി പുതിയറക്കല്‍, സണ്ണി ജോസഫ്, ടി എം എ കരീം, എം എ ഭാസ്‌കരന്‍, അഷ്‌റഫലി ചേരങ്കൈ, ഇ ജനാര്‍ദ്ദനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ദാമോദരന്‍ സ്വാഗതവും മധു എസ് നായര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Books Released for Writers < !- START disable copy paste -->