Join Whatsapp Group. Join now!

നീന്തല്‍ പരിശീലനം ആരംഭിച്ചു

ഓണാവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഐങ്ങോത്ത് തിരംഗ കള്‍ചറല്‍ സെന്റര്‍ Kerala, News, kanhangad, students, aquatic, training, Aquatic training started
കാഞ്ഞങ്ങാട്: (my.kasargodvartha.com 09.09.2019) ഓണാവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഐങ്ങോത്ത് തിരംഗ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലനത്തിന്റെ രണ്ടാമത്തെ ബാച്ച് ഐങ്ങോത്ത് കുളത്തില്‍ ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി എം ടി പി സൈഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നീന്തല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വസ്ത്രധാരണം എന്നിവയെപ്പറ്റിയും ക്ലാസെടുത്തു.

ക്ലബ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരികളായ എ മോഹനന്‍ നായര്‍, കരുണാകരന്‍, സെക്രട്ടറി തോമസ് മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി പ്രശാന്തന്‍ മാസ്റ്റര്‍, ട്രഷറര്‍ റോഷന്‍, ഗോപിനാഥന്‍ സി, ഉണ്ണിരാജന്‍ ഐക്കോടന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, സുരേശന്‍ ഐങ്ങോത്ത്, ബാബുരാജ്, രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. രാജന്‍ ഐങ്ങോത്ത് സ്വാഗതവും പത്മനാഭന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പത്ത് വയസ്സിന് മുകളിലുള്ള ആര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു. 8547217951, 8281087391, 9447429190.


Keywords: Kerala, News, kanhangad, students, aquatic, training, Aquatic training started

Post a Comment