മഞ്ചേശ്വരം: (my.kasargodvartha.com 19.08.2019) കഴിഞ്ഞദിവസം മഞ്ചേശ്വരം കണ്വതീര്‍ഥയില്‍ വീട്ടമ്മയെ വീട് കയറി വധിക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം തീരത്തുനിന്ന് അനധികൃതമായി പൂഴി വാരുന്നതിനെതിരെ പ്രതികരിച്ചതില്‍ വിറളി പൂണ്ട മണല്‍ മാഫിയാ സംഘമാണ് ഇതിന് പിന്നില്‍. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഫെലിക്‌സ് ഡിസൂസയുടെ വീട്ടില്‍ കയറിയാണ് അദ്ദേഹത്തിന്റെ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി, മണ്ഡലം കമ്മിറ്റി അംഗം ഇമ്രാന്‍, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുഹമ്മദ് അദ്നാന്‍ എന്നിവര്‍ സംസാരിച്ചു, മണ്ഡലം സെക്രട്ടറി ഹക്കീം മഞ്ചേശ്വര്‍ സ്വാഗതവും സാഹിദാ ഇല്യാസ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, welfare party demands arrest of culprits on attack case
Keywords: Kerala, News, welfare party demands arrest of culprits on attack case