നായന്മാര്‍മൂല: (my.kasargodvartha.com 26.08.2019) പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് തങ്ങളുടെ വിഹിതവുമായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ ജില്ലാ പോലീസ് ചീഫിന് മുമ്പിലെത്തി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്പിസി യൂണിറ്റാണ് പ്രളയ ദുരിതത്തിലകപ്പെട്ട ആളുകളുടെ കണ്ണീരൊപ്പാനുള്ള യജ്ഞത്തില്‍ പങ്കാളികളായത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും മറ്റു സുമനസ്സുകളില്‍ നിന്നും സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള തുകയാണ് പ്രധാനാധ്യാപിക കുസുമം ജോണ്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കൈമാറിയത്. ചടങ്ങില്‍ എസ്.പി.സി നോഡല്‍ ഓഫീസര്‍ കൂടിയായ ഡിവൈഎസ്പി. ഹസൈനാര്‍ സിപിഒമാരായ എഎ ഇല്‍യാസ്, സുനീന ആര്‍ നായര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും മറ്റു സുമനസ്സുകളില്‍ നിന്നും സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള തുകയാണ് പ്രധാനാധ്യാപിക കുസുമം ജോണ്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കൈമാറിയത്. ചടങ്ങില്‍ എസ്.പി.സി നോഡല്‍ ഓഫീസര്‍ കൂടിയായ ഡിവൈഎസ്പി. ഹസൈനാര്‍ സിപിഒമാരായ എഎ ഇല്‍യാസ്, സുനീന ആര്‍ നായര്‍ സംബന്ധിച്ചു.
Keywords: News, Kerala, spc, nainmarmoola, students, school, police, students police cadets give hels to cm's flood relief