Join Whatsapp Group. Join now!

സിനിമയുടെ പിന്നാമ്പുറങ്ങള്‍ തേടി ബല്ലയിലെ കുട്ടികള്‍

ഗവ. ഹയര്‍സെക്കന്‍ഡറി ബല്ലാ ഈസ്റ്റിലെ കുട്ടികള്‍ സിനിമയുടെ പിന്നാമ്പുറങ്ങള്‍ തേടി പ്രശസ്ത Kerala, News, school students debate with writer
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.08.2019) ഗവ. ഹയര്‍സെക്കന്‍ഡറി ബല്ലാ ഈസ്റ്റിലെ കുട്ടികള്‍ സിനിമയുടെ പിന്നാമ്പുറങ്ങള്‍ തേടി പ്രശസ്ത കഥാകാരനും ടേക്ക് ഓഫ് എന്ന ഹിറ്റ് സിനിമയുടെ കഥാകൃത്തുമായ പി വി ഷാജികുമാറുമായി സംവദിച്ചു. ലോകപ്രശസ്ത സംവിധായകനായ സത്യജിത് റേയുടെ ഓര്‍മ്മക്കുറിപ്പായ ദി പ്രൊജക്ട് ടൈഗര്‍ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പത്താംതരത്തിലെ കുട്ടികളാണ് സംവാദം സംഘടിപ്പിച്ചത്.

കഥാകരന്‍ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ഭാഗം വരെ ഭാഗവാക്കാകുമോ, സിനിമയുടെ തലക്കെട്ട് അതിന്റെ വിജയത്തെ സ്വാധീനിക്കുമോ, ന്യൂ ജനറേഷന്‍ ഫിലിം മേക്കേഴ്സ് സിനിമയെ എത്രമാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നത്, ഒരു സീന്‍ പൂര്‍ണമാകാന്‍ എത്ര മാത്രം ടേക്കുകള്‍ ആവശ്യമായി വരും തുടങ്ങിയ സംശയങ്ങള്‍ കുട്ടികള്‍ ഉന്നയിച്ചു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി വി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രമോദ് ആറില്‍, ശുഭ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു, അധ്യാപിക കെ എം ശ്രീവിദ്യ സ്വാഗതവും ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി കെ ആദിത്യന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, school students debate with writer

Post a Comment