Join Whatsapp Group. Join now!

കാടിന്റെ മക്കള്‍ക്ക് കടലിന്റെ മക്കളുടെ കൈത്താങ്ങ്; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച അവശ്യ വസ്തുക്കളടങ്ങിയ കിറ്റുകള്‍ വയനാട്ടില്‍

കുമ്പള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യ-പഠന-അവശ്യ വസ്തുക്കളടങ്ങിയ കിറ്റുകളള്‍ വയനാട് സുല്ത്താന്‍ ബത്തേരി നൂല്പുഴ News, Kerala, kumbla, wayanadu, students, flood, school students collection for flood relief
കുമ്പള: (my.kasargodvartha.com 24.08.2019) കുമ്പള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യ-പഠന-അവശ്യ വസ്തുക്കളടങ്ങിയ കിറ്റുകളള്‍ വയനാട് സുല്ത്താന്‍ ബത്തേരി നൂല്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നില് നടന്ന ചടങ്ങില്‍ വച്ച് നൂല്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശോഭന്‍ കുമാര്‍ ഏറ്റുവാങ്ങി.തനിക്ക് മാത്രം അവകാശപ്പെട്ടതാണ് ഭൂമി എന്ന അഹങ്കാരത്തിന്റെയും ദുരയുടെയും കെടുതിയാണ് നാമിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 

പരിസ്ഥിതിസംരക്ഷണം ഓരോരുത്തരുടെയും സാമൂഹ്യബാധ്യതയാണെന്നും ഭരണാധികാരികളും ജനപ്രതിനിധികളും പൊതുസമൂഹവും ഈ ബാധ്യത തിരിച്ചറിയണമെന്നും അടിസ്ഥാന ആവശ്യങ്ങളള്‍ നിവര്‍ത്തിക്കുക എന്ന നിലയില്‍ നിന്നും ആര്‍ഭാടങ്ങളിലേയ്ക്ക് മാറിയപ്പോഴുണ്ടായ ഉപഭോഗാസക്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും അതുവഴി ഭീകരമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉടലെടുക്കാനും കാരണമായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനസംഖ്യയുടെ 43% ആദിവാസികളായ നൂല്പുഴ പഞ്ചായത്തിലെ ഏറ്റവും ദുരന്തബാധിതര്‍ക്കു വേണ്ടി അവശ്യസാധനങ്ങള്‍ സമാഹരിച്ച കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കുട്ടികളുടെ ദുരിതാശ്വാസപ്രവര്ത്തനങ്ങള്‍ മാതൃകാപരവും സ്തുത്യര്‍ഹവുമാണെന്നും ഇത്തരം നന്മകളാണ് ഭാവിയിലേയ്ക്കുള്ള പ്രതീക്ഷയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.ഈ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ചിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.



നൂല്പുഴ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ കണ്മണി പ്രൊജക്ടിനു വേണ്ടിയുള്ള പഠനോപകരണങ്ങളടങ്ങിയ പെട്ടികളും കുമ്പള ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ഇന് ചാര്‍ജ് ലിന്റാമ്മ ജോണില്‍ നിന്നും ശ്രീ ശോഭന്കുമാര്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല മാത്യു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വി.ബാലന്‍,കുമ്പള സ്‌ക്കൂളിലെ അധ്യാപകരായ ശ്രീമതി സതി,ശ്രീമതി ശൈലജ,ശ്രീ ദിവാകരന്‍,ശ്രീ അഷ്‌റഫ്,ശ്രീ യൂസഫ്, നൂല്പുഴ പഞ്ചായത്തംഗം ശ്രീമതി ഷീന,പഞ്ചായത്ത് മീഡിയ അഡൈ്വസരര്‍ ശ്രീ എന്‍ പി ജയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് നൂല്പുഴ പഞ്ചായത്ത് ഭരണസമിതിയുടെയും നൂല്പുഴ കല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ ചക്രപാണി തോട്ടാമൂലയുടെയും സഹായത്തോടെ ചെട്ട്യാലത്തൂര്‍ കാട്ടുനായ്ക്കക്കോളനി. ചെട്ട്യാലത്തൂര്‍ ഗവ.എ എല്‍ പി സ്‌ക്കൂള്‍,കാരപ്പൂതാടി-ഒറ്റക്കായല് കാട്ടുനായ്ക്കക്കോളനി, തോട്ടാമൂലക്കോളനി,തേക്കുംപറ്റ നാലുസെന്റ് ആദിവാസിക്കോളനി,കല്ലുമുക്ക് ആദിവാസിക്കോളനി,മുക്കുത്തിക്കുന്ന് കുട്ടനെയ്ത്ത് തൊഴിലാളിക്കോളനി, ചിപ്പിക്കോളനി, മുട്ടില് പഞ്ചായത്തിലെ കാട്ടുനായ്ക്കക്കോളനി,തെക്കുമ്പാടി കോളനി,കാക്കവയല് പണിയക്കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകര് നേരിട്ട് കിറ്റുകള്‍ വിതരണം ചെയ്തു.നൂല്പുഴ കല്ലൂര്‍ ഗവ.ഹൈസ്‌ക്കൂളിലെ ദുരിതബാധിതരായ കുട്ടികള്‍ക്കു വേണ്ടി സമാഹരിച്ച പഠനോപകരണങ്ങള്‍ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മിസ കെ.പിയും ഏറ്റു വാങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kumbla, wayanadu, students, flood, school students collection for flood relief

Post a Comment