ഉദുമ: (my.kasargodvartha.com 24.08.2019) മൈലാട്ടിയിലെ ഉദുമ ടെക്‌സ്‌റ്റൈല്‍സ് മില്‍ തൊഴിലാളികളുടെ നിയമനം സ്ഥിരപ്പെടുത്തണമെന്ന് സിഐടിയു ഉദുമ ഏരിയാ സമ്മേളനം ആവശ്യപെട്ടു. തൊഴിലാളികളുടെ നിയമന ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തെ ട്രെയിനിങ് കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാണ്. സംസ്ഥാനത്തെ മറ്റ് മില്ലുകളിലെ ഉല്‍പാദനം പരിശോധിച്ച് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദനം നടക്കുന്ന മില്ലാണ് ഉദുമ. കഴിഞ്ഞ ഒരു വര്‍ഷമായി സാമ്പത്തികമായി എല്ലാ പ്രയാസങ്ങളും നേരിട്ട് നന്നായി ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളെയും അടിയന്തിരമായി സ്ഥിരപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഉദുമ വനിത ബാങ്ക് ഹാളില്‍ സമ്മേളനം ജില്ലാ ട്രഷറര്‍ യു തമ്പാന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി വി കൃഷ്ണന്‍ അധ്യക്ഷനായി. വി ആര്‍ ഗംഗാധരന്‍ രക്തസാക്ഷി പ്രമേയവും എം ഗൗരി അനുശോചന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കാറ്റാടി കുമാരന്‍, ജില്ലാ സെക്രട്ടറി പി മണിമോഹന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം രാമന്‍ എന്നിവര്‍ സംസാരിച്ചു. കെ സന്തോഷ്‌കുമാര്‍ സ്വാഗതവും എം വി ശ്രീധരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി വി കൃഷ്ണന്‍ (പ്രസിഡന്റ്), എ ബാലകൃഷ്ണന്‍, എം വി ശ്രീധരന്‍ (വൈസ്പ്രസിഡന്റ്), എം ഗൗരി (സെക്രട്ടറി), വി ആര്‍ ഗംഗാധരന്‍, എ വി രവീന്ദ്രന്‍, പി കൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), കെ രത്നാകരന്‍ (ട്രഷറര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)ഉദുമ വനിത ബാങ്ക് ഹാളില്‍ സമ്മേളനം ജില്ലാ ട്രഷറര്‍ യു തമ്പാന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി വി കൃഷ്ണന്‍ അധ്യക്ഷനായി. വി ആര്‍ ഗംഗാധരന്‍ രക്തസാക്ഷി പ്രമേയവും എം ഗൗരി അനുശോചന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കാറ്റാടി കുമാരന്‍, ജില്ലാ സെക്രട്ടറി പി മണിമോഹന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം രാമന്‍ എന്നിവര്‍ സംസാരിച്ചു. കെ സന്തോഷ്‌കുമാര്‍ സ്വാഗതവും എം വി ശ്രീധരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി വി കൃഷ്ണന്‍ (പ്രസിഡന്റ്), എ ബാലകൃഷ്ണന്‍, എം വി ശ്രീധരന്‍ (വൈസ്പ്രസിഡന്റ്), എം ഗൗരി (സെക്രട്ടറി), വി ആര്‍ ഗംഗാധരന്‍, എ വി രവീന്ദ്രന്‍, പി കൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), കെ രത്നാകരന്‍ (ട്രഷറര്‍).
Keywords: News, Kerala, need permanent employment in uduma textile mill