Join Whatsapp Group. Join now!

കാസര്‍കോട് ഗവ. കോളജില്‍ എസ് എഫ് ഐയുടെ ധാര്‍ഷ്ട്യം അനുവദിക്കില്ല: എം എസ് എഫ്

ഗവണ്‍മെന്റ് കോളജ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി ക്യാമ്പസാക്കാന്‍ അനുവദിക്കില്ലെന്ന് എം എസ് എഫ് Kerala, News, MSF Against SFI
കാസര്‍കോട്: (my.kasargodvartha.com 29.08.2019) ഗവണ്‍മെന്റ് കോളജ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി ക്യാമ്പസാക്കാന്‍ അനുവദിക്കില്ലെന്ന് എം എസ് എഫ് ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ഇലക്ഷന്‍ അട്ടിമറി നടത്താന്‍ യൂനിവേഴ്‌സിറ്റി എസ് എഫ് ഐക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് എം എസ് എഫ്-കെ എസ് യു കാസര്‍കോട് ഗവണ്‍മെന്റ് കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ആബിദ് ആറങ്ങാടി, കെ എസ് യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ആബിദ് എടച്ചേരി, മാത്യു ഉക്കിനടുക്ക, നവാസ് കുഞ്ചാര്‍, സിദ്ദീഖ് മഞ്ചേശ്വര്‍, സയ്യിദ് താഹാ, അഷ്‌റഫ് ബോവിക്കാനം, ഖാദര്‍ ആലൂര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മാര്‍പ്പിനടുക്ക, ഹമീദ് സി ഐ, ഹാഷിം മഞ്ഞംപാറ, അറഫാത്ത് കൊവ്വല്‍, ഷിഹാബ് പുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, MSF Against SFI

Post a Comment