Join Whatsapp Group. Join now!

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്‌റഫിനെ മൈത്രി പൈക്ക ആദരിച്ചു

ആരോഗ്യ രംഗത്തും സാമൂഹിക പ്രവര്‍ത്തന രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന Kerala, News, Health Inspector B. Ashraf felicitated
പൈക്ക: (my.kasargodvartha.com 29.08.2019) ആരോഗ്യ രംഗത്തും സാമൂഹിക പ്രവര്‍ത്തന രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചെങ്കള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫിനെ പൈക്ക മൈത്രി സാംസ്‌കാരിക വേദി ആദരിച്ചു. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി പൈക്കയില്‍ നടന്ന പരിപാടിയില്‍ മൈത്രി പൈക്കയുടെ സ്ഥാപക അംഗം ഹനീഫ കരിങ്ങപ്പള്ളം ഉപഹാരം നല്‍കി.

ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ നേത്ര സംരക്ഷണ ക്ലാസെടുത്തു.

Keywords: Kerala, News, Health Inspector B. Ashraf felicitated

Post a Comment