Join Whatsapp Group. Join now!

പ്രളയം: രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പൗരാവലി ആദരിച്ചു

ഇക്കഴിഞ്ഞ പ്രളയത്തില്‍ മധൂര്‍ പഞ്ചായത്തിലെ പട് ളയില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതി അനുഭവിച്ച നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍ക്കുന്നKerala, News, Flood: Connecting Patla conducted felicitation program, Kasargod
പട് ള: (my.kasargodvartha.com 30.08.2019) ഇക്കഴിഞ്ഞ പ്രളയത്തില്‍ മധൂര്‍ പഞ്ചായത്തിലെ പട് ളയില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതി അനുഭവിച്ച നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍ക്കുന്നതില്‍ സജീവമായി പങ്കെടുത്ത യുവാക്കളെയും റവന്യൂ വകുപ്പ്, ഫയര്‍ഫോഴ്‌സ്, പോലിസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കണക്ടിംഗ് പട് ളയുടെ നേതൃത്വത്തില്‍ പട് ളയിലെ പൗരാവലി ആദരിച്ചു.

പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച വൈകുന്നേരം സെല്യൂട്ട് ദി ബ്രേവ് എന്ന ബാനറില്‍ നടന്ന പരിപാടി മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്ഉദ്ഘാടനം ചെയ്തു.


വാര്‍ഡ് മെമ്പര്‍ എം എ മജീദ് അധ്യക്ഷത വഹിച്ചു. പ്രളയരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും അതില്‍ പങ്കാളികളായവര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് അനുമോദനപത്രം നല്‍കി.

പി എം അബൂബക്കര്‍ ഹാജി (പ്രസി. പട്‌ള വലിയ ജമാഅത്ത്), ടി എം അബ്ദുല്ല (തായല്‍ ജമാഅത്ത്), അബ്ദുല്‍ ഖാദര്‍ കോയപ്പാടി (സലഫി ജമാഅത്ത്), ജാസിര്‍ മാസ്റ്റര്‍ (പട് ള യൂത്ത് ഫോറം), ശ്രീനാരായണ കാരണവര്‍ (പട് ള ഭണ്ഡാര വീട്) പ്രശാന്ത് സുന്ദര്‍ (ഹെഡ്മാസ്റ്റര്‍, ജിഎച്ച് എസ് എസ് പട് ള), പി ടി ഉഷ ടീച്ചര്‍ (സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്), ടി എച്ച് മുഹമ്മദ് (പട് ള ലൈബ്രറി),പി അബ്ദുര്‍ റഹ് മാന്‍ ഹാജി, അസ്ലം പട്‌ല, സി എച്ച് അബൂബക്കര്‍, റാസ പട് ള, നാസര്‍ കെ എ, കരീം കൊപ്പളം, അബ്ദുല്ല ചെന്നിക്കൂടല്‍, ബി എം അബ്ദുല്ല ബൂഡ്, എം കെഹാരിസ്, പി പി ഹാരിസ്, മുഹമ്മദ് അരമന, നീര്‍ച്ചാല്‍ മുഹമ്മദ്, അബ്ദുല്‍ കരീം വെസ്റ്റ് റോഡ്, എഞ്ചിനിയര്‍ ബഷീര്‍,കെ ബി മുഹമ്മദ് കുഞ്ഞി, എസ് അബൂബക്കര്‍, വിവിധ ക്ലബ് പ്രതിനിധികള്‍ അടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പരേഡില്‍ ഗൈഡ്‌സില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ പട് ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് വിംഗിനും അതിന് നേതൃത്വം നല്‍കിയ പി ടി ഉഷ ടീച്ചര്‍ക്കും പ്രശസ്തി പത്രവും മെമെന്റോയും ഇതേ വേദിയില്‍ വെച്ച് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ്നല്‍കി.എച്ച് കെ അബ്ദുര്‍ റഹിമാന്‍ സ്വാഗതവും സൈദ് കെ എം നന്ദിയും പറഞ്ഞു. റാസ പട് ള പ്രോഗ്രാം മോഡറേറ്ററായിരുന്നു.


Keywords: Kerala, News, Flood: Connecting Patla conducted felicitation program, Kasargod

Post a Comment