കാസര്‍കോട്: (my.kasargodvartha.com 30.07.2019) റോഡ് സുരക്ഷയെ കുറിച്ച് അവബോധം ഉണ്ടാക്കിയും അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാന്‍ ശാസ്ത്രീയ പരിശീലനം നല്‍കിയും നേതൃഗുണ പരിശീലന സമ്പന്നരായ ഒരുകൂട്ടം വളണ്ടിയര്‍മാരെ സജ്ജരാക്കി പട്‌ളയില്‍ നടന്ന ട്രോമാകെയര്‍ കാസര്‍കോട് ട്രാക്ക് ലീഡര്‍ഷിപ്പ് പരിശീലന ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. പോലീസ് പിന്തുണയോടെ പൊതുജനപങ്കാളിത്തമുറപ്പാക്കി മുന്നോട്ട് പോകുന്ന മോട്ടോര്‍വാഹനവകുപ്പ് നേതൃത്വം നല്‍കുന്ന ട്രോമകെയര്‍ കാസര്‍കോട് ട്രാക്കാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ ട്രോമാകെയര്‍ കാസര്‍കോട് ട്രാക്ക് പ്രസിഡണ്ട് എം കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ അബ്ദുല്‍ നവാസ് ഉദ്ഘാടനം ചെയ്തു. വാഹനമോടിക്കുന്നവര്‍ വളരെ അത്യാവശ്യം പാലിക്കേണ്ട റോഡ് സുരക്ഷാ നിയമങ്ങളും സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന കൃത്യവിലോപവും അലംഭാവവുമാണ് 90 ശതമാനം വാഹനാപകടങ്ങള്‍ക്കും അതുവഴി ദാരുണമായ മരണങ്ങള്‍ക്കും കാരണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മധൂര്‍ ഗ്രാമപഞ്ചായത്തംഗം എം എ മജീദ് മുഖ്യാതിഥിയായിരുന്നു. പട്‌ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ എം സൈദ്, എച്ച് കെ അബ്ദുര്‍ റഹ് മാന്‍ (കണക്ടിംഗ് പട്‌ള) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പ്രശാന്ത് സുന്ദര്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ പി ടി ഉഷ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന പരിശീലന പരിപാടിയില്‍ ഡോ. എ കെ വേണുഗോപാല്‍ (പരിയാരം മെഡിക്കല്‍ കോളേജ്), കെ ടി രവീന്ദ്രന്‍ (എച്ച് ആര്‍ ഡി കാസര്‍കോട്), ടി വൈകുണ്ഠന്‍ (എം വി ഐ) എന്നിവര്‍ ക്ലാസുകളെടുത്തു. വൈകുന്നേരം നാലു മണിക്ക് നടന്ന സമാപന പരിപാടി കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വൈകുണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ പട്‌ള, പൂര്‍ണിമ എന്നിവര്‍ പരിപാടി അവലോകനം ചെയ്തു. എം കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ട്രാക്ക് നിര്‍വ്വാഹക സമിതി അംഗം കെ ടി രവികുമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം വി ഐ ടി വൈകുണ്ഠന്‍ പരിശീലന പരിപാടിയില്‍ മുഴുവന്‍ സമയവും പങ്കെടുത്തവര്‍ക്ക് ട്രാക്കിന്റെ ഔദ്യോഗിക വളണ്ടിയര്‍ ബാഡ്ജ് വിതരണം ചെയ്തു. അസ്ലം മാവിലെ ആശംസ നേര്‍ന്ന് സംസാരിച്ചു. പി ടി ഉഷ സ്വാഗതവും അശോകന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trauma Care Kasaragod Track camp end
< !- START disable copy paste -->