Join Whatsapp Group. Join now!

അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് കാസര്‍കോട്ട് അനുവദിക്കണം: എസ് ടി യു

കാസര്‍കോട് ആസ്ഥാനമായി അസംഘടിത തൊഴിലാളി യൂണിയന്‍ ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്ന് അസംഘടിത തൊഴിലാളി Kerala, News, STU new office bearers
കാസര്‍കോട്: (my.kasargodvartha.com 08.07.2019) കാസര്‍കോട് ആസ്ഥാനമായി അസംഘടിത തൊഴിലാളി യൂണിയന്‍ ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്ന് അസംഘടിത തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇരുന്നൂറില്‍ പരം തൊഴില്‍ വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യമുള്ള ക്ഷേമനിധി ജില്ലയില്‍ നിരവധി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്നതാണ്. നിലവില്‍ കണ്ണൂരിലുള്ള ക്ഷേമനിധി ഓഫീസിലെത്താന്‍ തൊഴിലാളികള്‍ക്ക് ഏറെ പ്രയാസകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹ് മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.

ജില്ലാ ഭാരവാഹികളായി ജാഫര്‍ മൂവാരിക്കുണ്ട് (പ്രസിഡണ്ട്), മന്‍സൂര്‍ മല്ലത്ത് (ജനറല്‍ സെക്രട്ടറി), റഹ് മാന്‍ അമ്പലത്തറ (ട്രഷറര്‍), ഇഖ്ബാല്‍ പെര്‍ല, അബ്ദുര്‍ റഹ് മാന്‍ സെവന്‍സ്റ്റാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), പി. അബ്ദുല്ല കുഞ്ഞി, പി അബ്ദുര്‍ റസാഖ് (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, STU new office bearers
  < !- START disable copy paste -->

Post a Comment