Join Whatsapp Group. Join now!

സംസ്ഥാന ലൈബ്രറി സയന്‍സ് അക്കാദമി കെട്ടിടത്തിന് ബുധനാഴ്ച തറക്കല്ലിടും

സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു കീഴില്‍ കാസര്‍കോടിന് അനുവദിച്ച ലൈബ്രറി സയന്‍സ് അക്കാദമിക്ക് ബുധനാഴ്ച തറക്കല്ലിടുമെന്ന് Kerala, News, State Library Science Academy Building Stone laying on Wednesday
കാസര്‍കോട്: (my.kasargodvartha.com 16.07.2019) സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു കീഴില്‍ കാസര്‍കോടിന് അനുവദിച്ച ലൈബ്രറി സയന്‍സ് അക്കാദമിക്ക് ബുധനാഴ്ച തറക്കല്ലിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നര കോടി രൂപ ചിലവില്‍ വിദ്യാനഗര്‍ കേന്ദ്രീയവിദ്യാലയത്തിനു സമീപം ഉദയഗിരിയില്‍ അനുവദിച്ച 25 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. വൈകിട്ട് മൂന്നുമണിക്ക് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.

സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുക്കും. ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വായനാ സര്‍വേയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അക്കാദമിയുടെ ആദ്യഘട്ടമായി ജില്ലയ്ക്കനുവദിച്ച ലൈബ്രറി സയന്‍സ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് ഇതിനകം രണ്ടു ബാച്ചുകളിലായി 74 പേര്‍ പരിശീലനം നേടി പുറത്തിറങ്ങിയിട്ടുണ്ട്. അക്കാദമി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയില്‍ ലൈബ്രറി കൗണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും വിവിധ ഗ്രന്ഥശാലകള്‍ക്ക് പരിശീലനം നല്‍കുന്നതിനുമുള്ള കേന്ദ്രമായി അതിനെ വികസിപ്പിക്കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

മാറിയ കാലഘട്ടത്തില്‍ മലയാളിയുടെ വായനാഭിരുചിയും പ്രവണതകളും എങ്ങോട്ടാണെന്നു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായാണ് വായനാ സര്‍വേ സംഘടിപ്പിക്കുന്നത്. ഇതിനായുള്ള എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. സെപ്തംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഗ്രന്ഥശാലാസംഘം പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ സര്‍വേ ഫലങ്ങള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍, ജില്ലാ സെക്രട്ടറി പി വി കെ പനയാല്‍, പ്രസിഡണ്ട് ഡോ. പി പ്രഭാകരന്‍, ഇ ജനാര്‍ദ്ദനന്‍, പി ദാമോദരന്‍, സി മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, State Library Science Academy Building Stone laying on Wednesday
  < !- START disable copy paste -->

Post a Comment