Join Whatsapp Group. Join now!

താങ്ങാനാവാത്ത 5 മരണങ്ങള്‍; ഞങ്ങളുടെ കണ്ണ് നിറയുകയാണല്ലോ...

ജനിച്ചു എങ്കില്‍ മരിക്കും എന്നത് ആര്‍ക്കും തിരുത്തി എഴുതാന്‍ പറ്റാത്ത പ്രകൃതി നിയമമാണ്. പക്ഷെ, നമുക്ക് താങ്ങും തണലുമായി നിന്നവര്‍, Kerala, News, Article, Remembrance article by Abbas K Cheroor
അനുസ്മരണം/ അബ്ബാസ് കെ ചേരൂര്‍

(my.kasargodvartha.com 18.06.2019) ജനിച്ചു എങ്കില്‍ മരിക്കും എന്നത് ആര്‍ക്കും തിരുത്തി എഴുതാന്‍ പറ്റാത്ത പ്രകൃതി നിയമമാണ്. പക്ഷെ, നമുക്ക് താങ്ങും തണലുമായി നിന്നവര്‍, ഒന്നിച്ച് ഒരു ബെഞ്ചിലിരുന്നു പഠിച്ചവര്‍, ഒന്നിച്ച് ഭക്ഷണം കഴിച്ചവര്‍, ഒന്നിച്ച് ജോലി ചെയ്തവര്‍, ഉപദേശങ്ങള്‍ തന്ന് ജീവിതത്തിന്റെ നല്ല വഴികള്‍ കാണിച്ചു തന്നവര്‍ അങ്ങനെയങ്ങനെ നമ്മുടെ ഹൃദയത്തോട് ഒട്ടി നിന്നവര്‍ പെട്ടെന്ന് ഒരു ദിവസം മരണത്തിന്റെ മാലാഖയുടെ കൂടെ ഒന്നും പറയാതെ റബ്ബിലേക്ക് മടങ്ങിയാല്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നമുക്ക് താങ്ങാന്‍ കഴിയില്ല.

ചില വേര്‍പാട് നികത്താന്‍ പറ്റാത്ത നഷ്ടങ്ങളാണ്. പല മരണങ്ങളും നമ്മുടെ മരണം വരെ വേദയുള്ള ഉണങ്ങാത്ത മുറിവായി അവശേഷിക്കും.
അങ്ങനെയുള്ള മരണങ്ങളാണ് കുറച്ച് ദിവസങ്ങളായി എന്റെ ജീവിതത്തില്‍ സംഭവിച്ചത്. കഴിഞ്ഞ റമദാനിന്റെ തുടക്കത്തിലായിരുന്നു എന്നും കാണുമ്പോള്‍ പുഞ്ചിരിയോടെ മാത്രം സംസാരിക്കാറുള്ള പ്രിയപ്പെട്ട അച്ചു വിട പറഞ്ഞത്. ജീവിതത്തിന്റെ പച്ചപ്പ് തേടി മണലാരണ്യത്തിലേക്ക് വിമാനം കയറിയ അച്ചു പക്ഷെ മടങ്ങി വന്നത് എല്ലാവരെയും കരയിപ്പിച്ചായിരുന്നു.

റമദാനിന്റെ അവസാനമായിരുന്നു തളങ്കര സിറാമിക് റോഡിലെ പ്രിയപ്പെട്ട റസാഖ് ഭായ് വിട പറഞ്ഞത്. റസാഖ് ഭായിയുടെ കൂടെ ആറു മാസം ജോലി ചെയ്ത അനുഭവമുണ്ട്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരു ആവേശമായിരുന്നു. ആ വിയോഗവും പെട്ടെന്നായിരുന്നു. റമദാനും കഴിഞ്ഞു ദിവസങ്ങള്‍ക്കു ശേഷമാണ് ഉമ്മാന്റെ മാതൃ സഹോദരന്‍ അബ്ദുല്ല ഹാജി വിട പറയുന്നത്. തലയെടുപ്പോടെ അര്‍ത്ഥവത്തായ വാക്കുകള്‍ കൊണ്ട് ആരുടെ മുമ്പിലും സംസാരിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു വ്യക്തിത്വമായിരുന്നു അബ്ദുല്ല ഹാജി. അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കാന്‍ തന്നെ ഒരു രസമായിരുന്നു. ഒരുപാട് നല്ല ഉപദേശങ്ങള്‍ എനിക്ക് പറഞ്ഞു തരുമായിരുന്നു.

അതിന് രണ്ടുദിവസത്തിന് ശേഷമായിരുന്നു ഞങ്ങളുടെ എല്ലാമെല്ലാമായ പ്രിയപ്പെട്ട മൂത്താപ്പയുടെ മകന്‍ അബ്ബാസിച്ച (മിലിട്ടറി) വിട പറയുന്നത്.
തലേദിവസം വരെ വളരെ ഊര്‍ജസ്വലനായി ഞങ്ങളോടപ്പം ഉണ്ടായിരുന്ന അമ്പാച്ച ഇന്നില്ല എന്നത് വിശ്വസിക്കാനെ പറ്റുന്നില്ല.
ഞങ്ങളുടെ കുടുംബത്തിന്റെ ജഡ്ജി എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല. കുടുംബത്തിന്റെ ഏത് പ്രശ്‌നങ്ങള്‍ക്കും അവിടെ ന്യായമായ പരിഹാരമുണ്ടായിരുന്നു. ഉപ്പയുടെ മരണ ശേഷം ജ്യേഷ്ഠന്റെ സ്ഥാനത്തല്ല ഉപ്പയുടെ സ്ഥാനമായിരുന്നു അമ്പാച്ചയ്ക്ക് ഞങ്ങള്‍ നല്‍കിയിരുന്നത്.

ആരുടെ മുന്നിലും തലയെടുപ്പോടെ കാര്യങ്ങള്‍ പറയാന്‍ ഒരു മടിയും അമ്പാച്ച കാണിച്ചിരുന്നില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും അതൊന്നും വക വെക്കാതെ കുടുംബത്തിന് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കും. ഒന്നും പുറത്ത് കാണിക്കാതെ മരണം വരെ സുല്‍ത്താനായി ജീവിച്ചു. മരിക്കുമ്പോള്‍ ചേരൂര്‍ കോട്ട ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു. പ്രിയപ്പെട്ട അമ്പാച്ച ഇനി നിങ്ങള്‍ക്ക് പകരം ആര്?

അമ്പാച്ചാന്റെ വേര്‍പാടിന് ശേഷം ആ ദുഃഖം മായുന്നതിന് മുമ്പാണ് ചേരൂരിലെ ഫൈസലിന്റെ മരണ വാര്‍ത്തയെത്തുന്നത്. മദ്രസയില്‍ എന്റെ സഹപാഠിയായിരുന്നു ഫൈസല്‍. ദുഃഖങ്ങള്‍ കൊണ്ട് ഞങ്ങളുടെ കണ്ണ് നിറയുകയാണ്. മരണപ്പെട്ടവരുടെ ഖബറുകള്‍ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ. യാ റബ്ബേ... ഞങ്ങള്‍ക്ക് നീ ക്ഷമ നല്‍കണേ. പെട്ടെന്നുള്ള മരണങ്ങളില്‍നിന്നും ഞങ്ങളെ നീ കാക്കണേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ നീ അനാഥമാക്കിക്കളയല്ലേ.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Article, Remembrance article by Abbas K Cheroor
  < !- START disable copy paste -->

Post a Comment