Join Whatsapp Group. Join now!

കാസര്‍കോട് നഗരത്തിലെ കെ പി ആര്‍ റാവു റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി; നന്നാക്കാന്‍ നടപടിയില്ല

കാസര്‍കോട് നഗരത്തിലെ കെ പി ആര്‍ റാവു റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി. ഇതോടെ ഈ വഴിയുള്ള ഗതാഗതം സ്തംഭിക്കുന്നത് പതിവായി. Kerala, News, KPR Rao Road damaged
കാസര്‍കോട്: (my.kasargodvartha.com 17.06.2019) കാസര്‍കോട് നഗരത്തിലെ കെ പി ആര്‍ റാവു റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി. ഇതോടെ ഈ വഴിയുള്ള ഗതാഗതം സ്തംഭിക്കുന്നത് പതിവായി. റോഡ് തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഇത് നന്നാക്കാന്‍ നടപടിയുണ്ടായിട്ടില്ല. മഴക്കാലമായതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടി നിന്ന് റോഡ് ചെറിക്കുളമാവുകയാണ്. ഇതുമൂലം യാത്രക്കാരും വ്യാപാരികളുമടക്കം ദുരിതമനുഭവിക്കുകയാണ്.

ബാങ്ക് റോഡില്‍ നിന്നും കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെത്താന്‍ ദിനം പ്രതി നിരവധി വാഹനങ്ങളാണ് കെ പി ആര്‍ റാവു റോഡ് വഴി സഞ്ചരിക്കുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ റോഡില്‍ ഗതാഗതസ്തംഭനം നിത്യസംഭവമാണ്. വേനല്‍ കാലത്ത് റോഡ് നന്നാക്കിയിരുന്നുവെങ്കില്‍ മഴക്കാലത്ത് ദുരിതമനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഴക്കാലമായതോടെ ഇനി റോഡ് പ്രവര്‍ത്തി നടത്താന്‍ സാധിക്കില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടന്ന് മാസങ്ങളായിട്ടും ഇത് നന്നാക്കാത്തതിനെതിരെ വ്യാപാരികളിലും നാട്ടുകാരിലും പ്രതിഷേധം ശക്തമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KPR Rao Road damaged
  < !- START disable copy paste -->

Post a Comment