Join Whatsapp Group. Join now!

സംസ്ഥാനത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ടൗണ്‍ഷിപ്പ് കാസര്‍കോടിന് സ്വന്തമാകുന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ടൗണ്‍ഷിപ്പ് കാസര്‍കോടിന് സ്വന്തമാകുന്നു. കാസര്‍കോട് ഓട്ടോമോട്ടീവ് ക്ലസ്റ്ററാണ് ഇത്തരമൊരു Kerala, News, Kerala's Biggest Auto Mobile Township Started in Kasaragod.
കാസര്‍കോട്: (my.kasargodvartha.com 21.06.2019) സംസ്ഥാനത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ടൗണ്‍ഷിപ്പ് കാസര്‍കോടിന് സ്വന്തമാകുന്നു. കാസര്‍കോട് ഓട്ടോമോട്ടീവ് ക്ലസ്റ്ററാണ് ഇത്തരമൊരു സംരംഭം ഒരുക്കുന്നതെന്ന്  ഭാരാവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഓട്ടോമൊബൈല്‍ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ നടത്തുന്ന സംരംഭകരുടെ കൂട്ടായ്മയാണ് കാസര്‍കോട് ഓട്ടോമോട്ടീവ് ക്ലസ്റ്റര്‍. വിശദാംശങ്ങള്‍ വിവരിക്കുന്ന പരിപാടി വെള്ളിയാഴ്ച്ച രാവിലെ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ 10ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ രവീന്ദ്രന്‍ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. ജെയിന്‍ ജനാര്‍ദ്ദനന്‍ ,എന്‍.അശോക് എന്നിവരാണ് പ്രോഗ്രാം വിശദീകരിച്ചത്.

സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ധാരാളം ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ ഒരു ക്ലസ്റ്റര്‍ പോലും ഇതുവരെ ഇല്ല . ഓട്ടോമൊബൈല്‍ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെതും ജില്ലയിലെ ആദ്യത്തെ ക്ലസ്റ്ററുമാണ് രൂപീകരിക്കാന്‍ പോകുന്നത്. 15 കോടി രൂപയാണ് മൊത്തം മുതല്‍ മുടക്ക്. അതില്‍ കേന്ദ്രം 70 ശതമാനവും കേരളം 20 ശതമാനവും ഗ്രാന്റായി നല്‍കും. 10 ശതമാനമാണ് സംരംഭകരുടെ കൂട്ടായ്മ മുടക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളുടെയും പൊതു ആവശ്യത്തിനായുള്ള ധാരാളം ആധുനിക ഉപകരണങ്ങളും യന്ത്ര സമാഗ്രഹികളു ഉള്‍കൊള്ളുന്ന കോമണ്‍ഫെസിലിറ്റി സെന്റര്‍ ആണ് ക്ലസ്റ്ററിനകത്തെ മുഖ്യ ആകര്‍ഷണം.


ഇതു സംബന്ധിച്ച് ഭാരവാഹികള്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനം
കേരളത്തിലെ ഏറ്റവും വലിയ ബസ് ബോഡി നിര്‍മ്മാണ യൂണിറ്റും ആരംഭിക്കുന്നുണ്ട്. ഇതില്‍ ആദ്യഘട്ടത്തില്‍ 17 കോടി രുപയും രണ്ടാം ഘട്ടത്തില്‍ 13 കോടി രൂപയും ചേര്‍ത്ത് ആകെ 30 കോടിയോളം രുപ മുതല്‍മുടക്കാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ 1200 പേര്‍ക്കും പരോക്ഷമമായി 300 പേര്‍ക്കും തൊഴില്‍ ലഭിക്കും. ഇതിനായി 40 ഏക്കറോളം വിസ്തൃതി വരുന്ന ജില്ലയിലെ മൂന്ന് സ്ഥലങ്ങള്‍ സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിച്ചതായും വ്യവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലയ്ക്ക് മുതല്‍ കൂട്ടാവുമെന്നും സംഘാടകര്‍ പറഞ്ഞു. ക്ലസ്റ്റര്‍ ചെയര്‍മാന്‍ രവീന്ദ്രന്‍ കണ്ണങ്കൈ, വൈസ് ചെയര്‍മാന്‍ ഗുണേന്ദ്രലാല്‍ സുനില്‍, കണ്‍വീനര്‍ എം.പ്രദീപ്, ജോ കണ്‍വീനര്‍ ശശീന്ദ്രന്‍, ട്രഷറര്‍ ജോഷി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kerala's Biggest Auto Mobile Township Started in Kasaragod. 

Post a Comment