കാഞ്ഞങ്ങാട്: (my.kasargodvartha.com 18.06.2019) വായനാദിന വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജെസീസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഇ പി അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് ജയ്‌സന്‍ തോമസ് ഉദ്ഘാടനം ചെയ്തു. കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ വായനാദിന സന്ദേശം നല്‍കി.
സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, രതീഷ് അമ്പലത്തറ, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തില്‍ കയ്യൂര്‍, ചായ്യോത്ത്, കക്കാട് ഹൈസ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, District wise quiz competition conducted
< !- START disable copy paste -->
Keywords: Kerala, News, District wise quiz competition conducted
< !- START disable copy paste -->