Join Whatsapp Group. Join now!

ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ വ്യാപാര ഭവനില്‍ നടന്നു. എ കെ ജി എസ് എം എ Kerala, News, All Kerala Gold and Silver merchants association Kasaragod District convention conducted
കാസര്‍കോട്: (my.kasargodvartha.com 24.06.2019) ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ വ്യാപാര ഭവനില്‍ നടന്നു. എ കെ ജി എസ് എം എ സംസ്ഥാന രക്ഷാധികാരി ബി ഗിരിരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം നാഗരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എല്‍ സി- പ്ലസ് ടു ഉന്നത വിജയികളെ കണ്‍വെന്‍ഷനില്‍ വെച്ച് അനുമോദിച്ചു.



സംസ്ഥാന ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസര്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡോ. ബി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗം സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജി എസ് ടി ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് അഷ്‌റഫ് അപ്പാട്ടില്ലത്ത് ജി എസ് ടിയെ കുറിച്ച് ക്ലാസെടുത്തു. എ കെ ജി എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി എം വിനീത് സ്വാഗതവും ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ എം ബാബുരാജ് നന്ദിയും പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, All Kerala Gold and Silver merchants association Kasaragod District convention conducted
  < !- START disable copy paste -->

Post a Comment