Join Whatsapp Group. Join now!

ചെര്‍ക്കളം അബ്ദുല്ലയുടെ ജീവിതകഥ പറയുന്ന സ്മരണിക പുറത്തിറക്കാനൊരുങ്ങി കെ എംസിസി

മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ ജീവിതം പറയുന്ന സ്മരണികNews, Kerala, Dubai, KMCC, Cherkalam abdulla,Muslim league,
ദുബൈ:(my.kasargodvartha.com 13/05/2019) മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ ജീവിതം പറയുന്ന സ്മരണിക പുറത്തിറക്കാനൊരുങ്ങി ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി. അദ്ദേഹത്തിന്റെ ബാല്യകാലം, വിദ്യാര്‍ത്ഥിരാഷ്ട്രീയം, പൊതുപ്രവര്‍ത്തനം, മന്ത്രിപദത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ തുടങ്ങി മരണം വരെയുള്ള കാര്യങ്ങളുള്‍പ്പെടുത്തിയുള്ളതാണ് സ്മരണിക.

News, Kerala, Dubai, KMCC, Cherkalam abdulla,Muslim league,souvenir on Cherkalam Abdulla by KMCC

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായി സ്ത്രീകളുടെ കൂട്ടായ്മ, അയല്‍ക്കൂട്ടങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ തുടങ്ങിയ നൂതന ആശയങ്ങളുമായി പഞ്ചായത്ത് വകുപ്പില്‍ നിരവധി പദ്ധതികളാണേ അദ്ദേഹം മന്ത്രിയായിരിക്കെ നടപ്പിലാക്കിയത്.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, ദുബൈ കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ മഞ്ചേശ്വരം, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍, വൈസ് പ്രസിഡ്ന്റുമാരായ മഹ് മൂദ് ഹാജി പൈവളിഗെ, സലീം ചേരങ്കൈ, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, ഇ ബി അഹ് മദ് ചെടയ്ക്കാല്‍, യൂസുഫ് മുക്കൂട്, സെക്രട്ടറിമാരായ അഷ്‌റഫ് പാവൂര്‍ മഞ്ചേശ്വരം, സലാം തട്ടാന്‍ചേരി, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹനീഫ് ഭാവ, ഇസ്മാഈല്‍ നാലാംവാതുക്കല്‍, ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഷബീര്‍ കൈതക്കാട്, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഡോക്ടര്‍ ഇസ്മാഈല്‍, സത്താര്‍ ചന്ദേര, സി എ ബഷീര്‍, ഇബ്രാഹിം ബേരികെ, റഷീദ് അവയില്‍, ഷംസീര്‍ അടൂര്‍, സിദ്ദീഖ് ചൗക്കി, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലയിലെ മണ്ഡലം കമ്മിറ്റിയുടെ സഹ ഭാരവാഹികള്‍ മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് മഹ് മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Dubai, KMCC, Cherkalam abdulla,Muslim league,souvenir on Cherkalam Abdulla by KMCC

Post a Comment