ദോഹ: (my.kasargodvartha.com 03.05.2019) ഖത്തറിലെ കാസര്‍ക്കോട്ടുകാരുടെ സേവന കായിക സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ ദിവ ഖത്തര്‍ സംഘടിപ്പിച്ച അല്‍സമാന്‍ എക്‌സ്‌ചേഞ്ച് കാസര്‍കോട് സോക്കര്‍ ലീഗിന്റെ ഒന്നാം പതിപ്പില്‍ ബൗണ്‍സ് ഖത്തര്‍ ജേതാക്കളായി. ഫോട്ടോ ഗള്‍ഫ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാചയപ്പെടുത്തിയാണ് ബൗണ്‍സ് ഖത്തര്‍ താരങ്ങള്‍ കപ്പില്‍ മുത്തമിട്ടത്.
ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായ ജെയ് കിഷന്‍ അതിമനോഹര ഗോളിലൂടെ ആദ്യം വല കുലുക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ അഫ്‌സല്‍ നേടിയ ഗോളിലൂടെ ബൗണ്‍സ് ചാമ്പ്യന്‍ പട്ടം ഉറപ്പിക്കുകയായിരുന്നു. ഖത്തറില്‍ ആദ്യമായി താരലേലം വഴി കളിക്കാരെ തിരഞ്ഞെടുത്ത് നടത്തിയ ടൂര്‍ണമെന്റാണ് ദിവ കാസര്‍കോട് സോക്കര്‍ ലീഗ്. ദോഹയിലുള്ള കാസര്‍കോട്ടുകാര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് എട്ടു ടീമുകളാക്കി തിരിച്ചാണ് ലേലം വഴി താരങ്ങളെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റിലെ മികച്ച താരമായി ഫോട്ടോ ഗള്‍ഫിന്റെ ക്യാപ്റ്റന്‍ ഹബീബിനെ തിരഞ്ഞെടുത്തു. മികച്ച ഗോള്‍ കീപ്പറായി മിക്‌സ് ടീമിലെ മഅ്ഷൂഖ്, മികച്ച ഡിഫന്‍ഡര്‍ ആയി ഫോട്ടോ ഗള്‍ഫിന്റെ നിബ്രാസ്, ടൂര്‍ണമെന്റിലെ യുവ കണ്ടുപിടുത്തമായി ഹൈദര്‍ അലി (ഫോട്ടോ ഗള്‍ഫ്) എന്നിവരെ തിരഞ്ഞെടുത്തു.
ടൂര്‍ണമെന്റിലെ മികച്ച പെര്‍ഫോമര്‍മാരായി സര്‍ഫീദ് (ടീം മിക്‌സ് ഗ്രൂപ്പ്), ഷാഹിദ് അലി (ടീം എനര്‍ടെക്), അഫ്‌സല്‍, ഷമീം ചെമ്മു (ബൗണ്‍സ് ഖത്തര്‍), ശരത്ത് (ടീം അഡസ്ട്ര), സലീം (ടീം ബി എഫ് കെ), സനൂപ് (ടീം ഫോട്ടോ ഗള്‍ഫ്) എന്നിവരെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ നിഷ്തര്‍ പട്ടേല്‍, ദിവ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹഫീസുല്ല കെ വി, ട്രഷറര്‍ ഷാജീം കോട്ടച്ചേരി, ദിവ ജനറല്‍ സെക്രട്ടറി ഷംസീര്‍ കോട്ടിക്കുളം, കമ്മിറ്റി അംഗങ്ങളായ റിസ് വാന്‍ അബ്ദുല്‍ ഖാദര്‍ ഷമീര്‍, ജംഷീദ് പള്ളിക്കര, ആസാദ്, റഫീഖ് മൊഗ്രാല്‍, സിയാബുദ്ദീന്‍, കെ സി നൗഷാദ്, ജാഫര്‍ ഫോട്ടോ ഗള്‍ഫ്, മനാസ് ചെമ്മനാട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫൈനലിലെ കളിക്കാരെ നിഷ്തര്‍ പട്ടേല്‍, മുഹമ്മദ് കുഞ്ഞി, കെ സി നൗഷാദ്, ഹഫീസുല്ല, ഷംസീര്‍ തുടങ്ങിയവര്‍ പരിചയപ്പെട്ടു. കാസര്‍കോട്ടുകാരുടെ ഫുട്‌ബോള്‍ മാമാങ്കം എന്നതിലുപരി, ദോഹയില്‍ കാസ്രോട്ടാരുടെ ഉത്സവം തന്നെയായിരുന്നു അരങ്ങേറിയത്. കുടുംബവും കുട്ടികളുമായി നിരവധി പേര്‍ മത്സരം കാണാനെത്തിയിരുന്നു.
സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ജനറല്‍ സെക്രട്ടറി ഹൈദരലി നിര്‍വ്വഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എക്‌സിക്യൂട്ടിവ് അംഗവും വോളിഖ് ജനറല്‍ സെക്രട്ടറി ആഷിഖ് അഹമ്മദ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ നിഷ്തര്‍ പാട്ടേല്‍, ദിവ കാസര്‍കോട് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി എന്നിവര്‍ സംസാരിച്ചു. ഷാജിം കോട്ടച്ചേരി, ഷംസീര്‍ കോട്ടിക്കുളം, ജംഷീദ് പള്ളിക്കര, അബ്ദുല്ല ഖാദര്‍ നെല്ലിക്കുന്ന്, ഷമീറലി, അക്ബര്‍ മാഷ്, റഫീഖ് മൊഗ്രാല്‍, മനാസ് ചെമ്മനാട്, കാമില്‍ പള്ളിക്കര, സിയ ശിഹാബ്, ആസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രാഞ്ചൈസികള്‍ ആയ ഫോട്ടോ ഗള്‍ഫ്, മിക്‌സ്, സയ്യിദിന്റെ ചായക്കട, എനര്‍ട്ടെക്ക്, അഡാസ്റ്റര്‍, ബൗണ്‍സ് ഖത്തര്‍,
ബി എഫ് കെ കാസര്‍കോട്, അല്‍ ദായന്‍ ഫൈബര്‍ ഗ്ലാസ് എന്നീ പേരില്‍ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. കമ്മിറ്റി കണ്‍വീനര്‍ ഹഫീസുല്ല കെ വി സ്വാഗതവും സെക്രട്ടറി രിസ് വാന്‍ റഹ് മാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Sports, Diwa Qatar Kasaragod soccer league; Bounce Qatar champions
< !- START disable copy paste -->