Join Whatsapp Group. Join now!

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ മികച്ച വിജയികളെ അനുമോദിച്ച് എ പ്ലസ് മീറ്റ്

മല്ലം വാര്‍ഡ് വികസന സമിതി എ പ്ലസ് മീറ്റ് സംഘടിപ്പിച്ചു. മുളിയാര്‍ പഞ്ചായ Kerala, News, Students, SSLC, Plus Two, Winners, A+ Meet conducted.
ബോവിക്കാനം: (my.kasargodvartha.com 19.05.2019) മല്ലം വാര്‍ഡ് വികസന സമിതി എ പ്ലസ് മീറ്റ് സംഘടിപ്പിച്ചു. മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബോവിക്കാനം ബിഎആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പരിധിയിലെ എ പ്ലസ് വിജയികള്‍ക്കും മല്ലം വാര്‍ഡിലെ മുഴുവന്‍ എസ്എസ്എല്‍സി വിജയികള്‍ക്കും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ 53 വിദ്യാര്‍ത്ഥികളാണ് ചടങ്ങിനെത്തിയത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കരുണയും, സഹജീവി സ്‌നേഹവും സാമൂഹ്യ പ്രതിബദ്ധതയും നിറവേറ്റാനാകുമ്പോഴാണ് ആര്‍ജ്ജിതമായ പഠനമികവ് അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അനുമോദന പ്രസംഗം നടത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് ഉദുമ സി എച്ച് സെന്ററിന്റെ ഉപഹാരം ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ശരീഫും  എ ബി എ ട്രാവല്‍സിന്റെ ഉപഹാരം എ ബി അബ്ദുല്ലക്കുഞ്ഞിയും സമര്‍പ്പിച്ചു. ഒഎസ്എ പ്രസിഡണ്ട് എ ബി ശാഫി, എച്ച്ആര്‍പിഎം ജില്ലാ പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ്, പിടിഎ പ്രസിഡണ്ട് ബി അബ്ദുല്‍ ഗഫൂര്‍, പ്രമുഖവ്യാപാരി ഗണേഷ് നായക്, വികസന സമിതി ഭാരവാഹികളായ ബി സി കുമാരന്‍, പ്രകാശ് റാവു, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, അബ്ബാസ് കൊള്‍ച്ചപ്, ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മെജോ ജോസഫ്, പ്രധാനധ്യാപകന്‍ അരവിന്ദാക്ഷന്‍, ഇരിയണ്ണി ഗവ. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ബാബു, പൊതുപ്രവര്‍ത്തകരായ എം എസ് ഷുക്കൂര്‍, കുഞ്ഞി മല്ലം, ഖാദര്‍ ആലൂര്‍ പ്രസംഗിച്ചു. നവ്യ നന്ദി പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Students, SSLC, Plus Two, Winners, A+ Meet conducted.

Post a Comment