Join Whatsapp Group. Join now!

നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികളെയും Kerala, News, 100 percent won schools felicitated by District Panchayat
കാസര്‍കോട്: (my.kasargodvartha.com 28.05.2019) എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികളെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. വിജയോത്സവം 2019 എന്ന പേരില്‍ ഡി പി സി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയെ സംബന്ധിച്ചിടത്തോളം പല പരിമിതികളുണ്ടെന്നും ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അധ്യാപക ക്ഷാമം. താത്കാലികമായി നിയമിക്കുന്ന അധ്യാപകരെ പോലും ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളില്‍ ലഭിക്കുന്നില്ല. കൂടാതെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും പ്രധാന പ്രശ്നങ്ങളിലൊന്നാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഇതിനാല്‍ സാമൂഹ്യപരമായ ഒരു വലിയ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. അതേസമയം വിവിധങ്ങളായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് വച്ചിട്ടുള്ളത്. ജില്ലയിലെ പട്ടികവര്‍ഗ മേഖലകളിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കുന്ന ഗ്രോത്രവാഹിനി പദ്ധതിയിലൂടെ നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠനം നടത്തു ന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ എസ് എസ് എല്‍ സി യില്‍ 100 ശതമാനം വിജയം നേടിയ 90 സ്‌കൂളുകളയും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ എട്ട് വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹര്‍ഷാദ് വൊര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.കെ.ശ്രീകാന്ത്, പി.വി പത്മജ, പുഷ്പ അമേക്കല, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്.സത്യപ്രകാശ്, കാസര്‍കോട് ഡി.ഇ.ഒ നന്ദികേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, 100 percent won schools felicitated by District Panchayat
  < !- START disable copy paste -->

Post a Comment