കാസര്‍കോട്: (www.kasargodvartha.com 02.04.2019) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐ എ പി കാസര്‍കോട്, കെ ജി എം ഒ എ, സി മെറ്റ് നഴ്സിംഗ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക ഓട്ടിസം ബോധവത്കരണ ദിനാചരണം നടത്തി. ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ബി നാരായണ നായക്ക് അധ്യക്ഷത വഹിച്ചു.
ഡോ. ജനാര്‍ദന നായിക്ക്, ജി എച്ച് കണ്‍വീനര്‍ ഡോ. നാരായണ പ്രദീപ്, ഐ എം എ പ്രസിഡന്റ് ഡോ. എസ് ജ്യോതി, ഡോ. പ്രേമ, ഡോ. പ്രവീണ്‍, ഡോ. കൃഷ്ണ നായിക്ക് എന്നിവര്‍ സംസാരിച്ചു. സി മെറ്റ് നഴ്സിംഗ് വിദ്യര്‍ത്ഥികള്‍ ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ്, ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രചരണവും നടത്തി. ഓട്ടിസം എന്ന അസുഖം എങ്ങനെ ഉണ്ടാകുന്നു, രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം, തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം, ഓട്ടിസമുള്ള കുട്ടികളെ നേരത്തെ കണ്ടുപിടിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നുള്ള കാര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. സി മെറ്റ് നഴ്സിംഗ് വിദ്യാര്‍ത്ഥിനി എച്ച് എസ് അനീറ്റ ലൂക്കോസ് സ്വാഗതവും എം എസ് അന്‍ഷ ജെയ്സണ്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Video, World Autism Awareness Day marked
< !- START disable copy paste -->