Kerala

Gulf

Chalanam

Obituary

Video News

കെഎംസിസി ക്രിക്കറ്റ് ഫെസ്റ്റ്: റിലൈബില്‍ റൈഡേഴ്‌സ് ചമ്പ്യാന്മാര്‍

അബുദാബി: (my.kasargodvartha.com 15.04.2019)  കാസര്‍കോട് ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ അബുദാബി ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ട് നമ്പര്‍ രണ്ടില്‍ നടന്ന കെഎംസിസി ക്രിക്കറ്റ് ഫെസ്റ്റില്‍ അബുദാബി റിലൈബില്‍ റൈഡേഴ്‌സ് ചമ്പ്യാന്മാരായി. അവസാനം വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ലക്ഷ്വറി കാറഡുക്കയെ പരാജയപ്പെടുത്തിയാണ് റിലൈബില്‍ ജേതാക്കളായത്.

മാന്‍ ഓഫ് ദി മാച്ചായി തൗഫീഖ് റിലൈബില്‍ റൈഡേഴ്‌സ്, ബെസ്റ്റ് ബൗളറായി റിച്ചു ലക്ഷ്വറി കാറഡുക്ക, ബെസ്റ്റ് ബാറ്റ്‌സ്മാനായി ഇര്‍ഫാദ് ലക്ഷ്വറി കാറഡുക്ക, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി റാഷിദ് റിലൈബില്‍ റൈഡേഴ്‌സ് എന്നിവരെ തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി കെ എം സി സി ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ പൊവ്വലും, റണ്ണേഴ്‌സ്അപ്പിനുള്ള ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂലയും സമ്മാനിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട് സെക്രട്ടറി മുജീബ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. അസീസ് പെര്‍മുദെ, ഇസ്മാഈല്‍ ഉദിനൂര്‍, ഷാഫി സിയാറത്തുങ്കര, അബ്ദുല്ല കുഞ്ഞി പരപ്പ, ഷുക്കൂര്‍ ഒളവറ, സത്താര്‍ കുന്നുംകൈ, ശരീഫ് പള്ളത്തടുക്ക ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അബ്ദുര്‍ റഹ് മാന്‍ ചേക്കു ഹാജി, എം എം നാസര്‍ കാഞ്ഞങ്ങാട്, സുലൈമാന്‍ കാനക്കോട്, ഹനീഫ് ചള്ളങ്കയം, സലാം ആലൂര്‍ മാങ്ങാട്, ഷമീം ബേക്കല്‍, മൊയ്തീന്‍ ബല്ലാ കടപ്പുറം, മുഹമ്മദ് ആലംപാടി, ഷാഫി നാട്ടക്കല്‍, മജീദ് ചിത്താരി, ഉമ്പു ഹാജി പെര്‍ള, ശിഹാബ് പൂച്ചക്കാട്, റഫീഖ് അറന്തോട്, അബ്ദുര്‍ റഹ് മാന്‍ പുല്ലൂര്‍, ഹബീബ് ബ്ലേസ്, ആസിഫ് അറന്തോട്, ഹനീഫ മാര, അനസ് പള്ളത്തടുക്ക, ഹാരിസ് പള്ളിക്കര, യാക്കൂബ് ആവിയില്‍, ബഷീര്‍ കെ ജി, ഹാരിസ് കുണ്ടാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജലീല്‍ മാന്യ ക്രിക്കറ്റ് ഫെസ്റ്റിന്റെ മേല്‍നോട്ടം വഹിച്ചു. ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KMCC, Gulf, Sports, Cricket, KMCC Cricket fest conducted 

Web Desk Min

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive