Join Whatsapp Group. Join now!

കാസര്‍കോട് നഗരസഭയിലെ വീടുകളില്‍ അജൈവ മാലിന്യ ശേഖരണം തുടങ്ങി

കാസര്‍കോട് നഗരസഭയിലെ വീടുകളില്‍ അജൈവ മാലിന്യ ശേഖരണം തുടങ്ങി. മാലിന്യമുക്ത നഗരസഭ ലക്ഷ്യമാക്കിക്കൊണ്ടാണ് അധികൃതര്‍ ഇത്തരമൊരു Kerala, News, Waste collection started in houses of Kasaragod Municipality
കാസര്‍കോട്: (my.kasargodvartha.com 02.03.2019) കാസര്‍കോട് നഗരസഭയിലെ വീടുകളില്‍ അജൈവ മാലിന്യ ശേഖരണം തുടങ്ങി. മാലിന്യമുക്ത നഗരസഭ ലക്ഷ്യമാക്കിക്കൊണ്ടാണ് അധികൃതര്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. നഗരസഭയിലെ ഹരിതകര്‍മ്മസേന നഗരസഭ പരിധിയിലെ വീടുകളില്‍ ചെന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും.

23-ാം വാര്‍ഡ് പള്ളിക്കാലിലെ അജൈവ മാലിന്യ ശേഖരണം വാര്‍ഡ് കൗണ്‍സിലര്‍ വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡില്‍ നേരത്തെ ഈ പ്രവര്‍ത്തനം സൗജന്യമായി വി എം മുനീറിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ തന്നെ ഇടപെട്ട് പദ്ധതി നഗരസഭ പരിധിയില്‍ വ്യാപിപ്പിച്ചത്. ഒരു വീട്ടില്‍ നിന്നും 50 രൂപയാണ് മാലിന്യ ശേഖരണത്തിനായി ഈടാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Waste collection started in houses of Kasaragod Municipality
  < !- START disable copy paste -->

Post a Comment