കാസര്‍കോട്: (my.kasargodvartha.com 04.03.2019) ഒരു മാസത്തോളമായി സംസ്ഥാനത്ത് തുടരുന്ന ട്രഷറി നിയന്ത്രണം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രധിഷേധ പ്രകടനം നടത്തി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ട്രഷറികളില്‍ മാറുന്നതിന് വന്ന നിയന്ത്രണമാണ് സര്‍ക്കാറിന്റെ നിര്‍മാണജോലികള്‍ ഏറ്റെടുത്ത കരാറുകാരെ വെട്ടിലാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ചെറുകിട, ഇടത്തരം കരാറുകാരുടെ 400 കോടിയുടെ ബില്ലുകള്‍ ട്രഷറിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ജല അതോറിറ്റിക്ക് കീഴില്‍ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ കരാറുകാര്‍ക്ക് 300 കോടി കിട്ടാനുണ്ട്. ഇവയില്‍ ഒന്നരവര്‍ഷം മുമ്പുള്ള ബില്ലുകള്‍വരെയുണ്ട്. പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെ മറ്റ് ജോലികളുടെയും കുടിശ്ശിക 1600
കോടിയാണ്. മാര്‍ച്ച് 31നകം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുന്ന ഒട്ടേറെ ചെറുകിട പദ്ധതികള്‍ ഏറക്കുറെ സ്തംഭനാവസ്ഥയിലാണെന്നും കരാറുകാര്‍ പറയുന്നു.
അഷറഫ് പെര്‍ളയുടെ അധ്യക്ഷധയില്‍ ഇ ഒ മൊയ്തീന്‍ കുഞ്ഞി ചാപ്പാടി ഉദ്ഘാടനം ചെയ്തു. ബി കെ മുഹമ്മദ് കുഞ്ഞി, എം എ നാസര്‍, നിസാര്‍ കല്ലട്ര, ബോസ് ഷരീഫ്, മാര്‍ക്ക് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സ്വഗതവും എം ടി നാസര്‍ നന്ദിയും പറഞ്ഞു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Treasury block; Youth wing Protest march conducted
< !- START disable copy paste -->