കാസര്‍കോട്: (my.kasargodvartha.com 06.03.2019) അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ജെസിഐ ഇന്ത്യാ ദേശീയ തലത്തില്‍ നടപ്പാക്കുന്ന ആര്‍ത്തവ - സ്ത്രീ ആരോഗ്യ ബോധവല്‍കരണ ക്യാമ്പയിന്‍ 'റണ്‍ ഫോര്‍ നയന്‍' ന്റെ ഭാഗമായി ജെസിഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടവും വനിതാ പുരസ്‌കാര സദസ്സും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് മാര്‍ച്ച് എട്ട് വെള്ളിയാഴ്ച രാവിലെ 6.30 ന് ആരംഭിക്കുന്ന കൂട്ടയോട്ടം എഎസ്പി ഡി ശില്‍പാ ഐപിഎസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
സമൂഹത്തിന്റെ വിവിധ തുറകളില്‍ സേവനമനുഷ്ഠിച്ച് വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ പുലിക്കുന്ന് സന്ധ്യാരാഗം പരിസരത്ത് വെച്ച് ആദരിക്കും. ചടങ്ങില്‍ ജെസിഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിക്കും, ജെസിഐ വനിതാ വിഭാഗം മേഖലാ അധ്യക്ഷ നഫീസത്ത് ശിഫാനി, കെ വി അഭിലാഷ്, ഫൗസിയാ ഇര്‍ഷാദ്, ടി സി സവിത, എ എ ഇല്ല്യാസ് എന്നിവര്‍ സംസാരിക്കും. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ നിരവധി വനിതകള്‍ പരിപാടിയില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഉമറുല്‍ ഫാറൂഖ്, സഫ് വാന്‍ ചെടേക്കാല്‍, ആസിഫ് എന്‍ എ എന്നിനര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, JCI, Press Conference, Run For Nine will be conducted by JCI