Join Whatsapp Group. Join now!

ചൂരി - കാളിയങ്ങാട് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം താറുമാറായി; പ്രതിഷേധം ശക്തം

വര്‍ഷങ്ങളോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മധൂര്‍ പഞ്ചായത്തിലെ ചൂരി മുതല്‍ കാളിയങ്ങാട് വരെയുള്ള റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമായി. റോഡ് ഗതാഗത Kerala, News, Road in bad condition
കാസര്‍കോട്: (my.kasargodvartha.com 28.03.2019) വര്‍ഷങ്ങളോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മധൂര്‍ പഞ്ചായത്തിലെ ചൂരി മുതല്‍ കാളിയങ്ങാട് വരെയുള്ള റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമായി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, ഇടിഞ്ഞുവീഴാറായ കാളിയങ്ങാട് റോഡിന് കുറുകെയുള്ള കള്‍വേര്‍ട്ട് പുതുക്കിപ്പണിയണമെന്നും എസ് ഡി പി ഐ ചൂരി ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചൂരി മുതല്‍ കാളിയങ്ങാട് വരെയുള്ള റോഡ് പൊട്ടിപൊളിഞ്ഞിട്ട് ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി. ഇതേ റോഡില്‍ സ്ഥിതി ചെയ്യുന്ന കള്‍വേര്‍ട്ട് ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലുമാണ്. ഹൈദ്രോസ് പള്ളി, കാളിയങ്ങാട് മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന വഴിയായിട്ടും തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ജനരോഷം ഉയര്‍ന്നിട്ടുണ്ട്.

അടിസ്ഥാന വികസന കാര്യത്തില്‍ ചൂരി പ്രദേശത്തെ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്നും മധൂര്‍ പഞ്ചായത്ത് അധികൃതര്‍ അടിസ്ഥാന വികസനങ്ങള്‍ ബി ജെ പി കേന്ദ്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു വിവേചനം കാണിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. മധൂര്‍ പഞ്ചായത്തിന്റെ മറ്റു പല ഭാഗങ്ങളിലും യഥേഷ്ടം തെരുവ് വിളക്കുകളും ഗതാഗത യോഗ്യമായ റോഡും അനുവദിക്കുന്ന പഞ്ചായത്തിന്റെ ബി ജെ പി ഭരണ സമിതി ചൂരി പ്രദേശത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ പോലും തയ്യാറാവുന്നില്ല. ചൂരി കാളിയങ്ങാട് പ്രദേശത്ത് പലപ്പോഴും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതും റോഡുകള്‍ നന്നാക്കുന്നതും നാട്ടുകാരും സന്നദ്ധ ക്ലബ് പ്രവര്‍ത്തകരും ചേര്‍ന്ന് പണം സ്വരൂപിച്ചാണ്.

പൊട്ടിപ്പൊളിഞ്ഞ ചൂരി-ഹൈദ്രോസ് മസ്ജിദ് - കാളിയങ്ങാട് റോഡ് ടാര്‍ ചെയ്യാനും ഇടിഞ്ഞു വീഴാറായ കാളിയങ്ങാട് തോടിലെ കള്‍വേര്‍ട്ട് പുതുക്കിപ്പണിയാനും എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്നും ചൂരിയോടുള്ള അവഗണന തുടരാനാണ് ഭാവമെങ്കില്‍ മധൂര്‍ പഞ്ചായത്ത് കാര്യാലയത്തിലേക്ക് എസ് ഡി പി ഐ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ബ്രാഞ്ച് പ്രസിഡണ്ട് ഷഫീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് ഡി പി ഐ മധൂര്‍ പഞ്ചായത്ത് സെക്രട്ടറി ബിലാല്‍ ചൂരി ഉദ്ഘാടനം ചെയ്തു. നിഷാദ് ഓള്‍ഡ് ചൂരി, അസീസ്, സാബിഖ്, നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഷരീഖ് സ്വാഗതവും സഫ് വാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Road in bad condition
  < !- START disable copy paste -->

Post a Comment