Join Whatsapp Group. Join now!

പൊവ്വല്‍ മഖാം ഉറൂസും മതപ്രഭാഷണ പരമ്പരയും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ

പൊവ്വല്‍ മഖാം ഉറൂസും മതപ്രഭാഷണ പരമ്പരയും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Kerala, News, Povval Makham Uroos Starts on 31st
കാസര്‍കോട്: (my.kasargodvartha.com 29.03.2019) പൊവ്വല്‍ മഖാം ഉറൂസും മതപ്രഭാഷണ പരമ്പരയും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 31 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് പൊവ്വല്‍ ജമാഅത്ത് പ്രസിഡണ്ട് എം അബ്ദുല്ലക്കുഞ്ഞി ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. എം പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

വിവിധ ദിവസങ്ങളില്‍ പ്രമുഖ പ്രഭാഷകര്‍ മത പ്രഭാഷണം നടത്തും. ഏപ്രില്‍ ഏഴിന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഹാജി, സുബൈര്‍ ദാരിമി, എ പി ഹസൈനാര്‍, എ ബി ഷാഫി, എസ് എം മുഹമ്മദ് കുഞ്ഞി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, മുഹമ്മദ് പള്ളം സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Povval Makham Uroos Starts on 31st
  < !- START disable copy paste -->

Post a Comment