പിലിക്കോട്: (my.kasargodvartha.com 12.03.2019) പിലിക്കോടിന്റെ ദേവ സങ്കേതമായ ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പൂരോത്സവം തുടങ്ങി. ഏഴ് ദിവസം നിണ്ടുനില്‍ക്കുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പൂവിട്ടവിളക്ക് ദിനത്തില്‍ തുടക്കമായി. ക്ഷേത്രസന്നിധിയില്‍ നടന്ന സര്‍വ്വൈശ്വര്യ വിളക്ക്പൂജയ്ക്ക് ശേഷം, എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ മുഖ്യാതിഥിയായി. വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. എം വി തമ്പാന്‍ പണിക്കര്‍, പി വി ഗോവിന്ദന്‍, എന്‍ കുഞ്ഞികൃഷണന്‍, രജനി ദാമു, ടി ടി വി പത്മനാഭന്‍ സംസാരിച്ചു.
തുടര്‍ന്ന് കൊച്ചിന്‍ സംഘ ചിത്രയുടെ ഇരയിമ്മന്‍ തമ്പി നാടകം അരങ്ങേറി. കാര്‍ത്തിക വിളക്ക് ദിവസം വരെ ആധ്യാത്മിക പ്രഭാഷണവും കലാസാംസ്‌ക്കാരിക പരിപാടികളും നടക്കും. ബദരീനാഥിലെ മുന്‍ റാവല്‍ജി പി ശ്രീധരന്‍ നമ്പൂതിരി, ഡോ. സി കെ നാരായണന്‍ പണിക്കര്‍, ഡോ. ജിനേഷ് കുമാര്‍ എരമം, ടി വി രാമചന്ദ്രന്‍ പണിക്കര്‍, കെ വി മണികണ്ഠദാസ് എന്നിവര്‍ അഞ്ച് ദിവസങ്ങളിലായി പ്രഭാഷണം നടത്തി. കലാസന്ധ്യയില്‍ വിവിധ പരിപാടികള്‍ അരങ്ങേറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karthika Vilakku, Kerala, News, Pilicode, Karthika Vilakku celebration in Pilicode