Join Whatsapp Group. Join now!

കൊടക്കാട് നാരായണന് ഡി ലിറ്റ് ബഹുമതി

കൊടക്കാട് നാരായണന് ഡി ലിറ്റ് (ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്) ബഹുമതി ലഭിച്ചു. വിദ്യാഭ്യാസ രംഗത്തെ ആത്മാര്‍പ്പണം പരിഗണിച്ച് സമര്‍പ്പിക്കപ്പെട്ട നോമിനേഷനിലാണ് ഏഷ്യന്‍ Kerala, News, Doctor of Letters honorary for Kodakkad Narayanan
കാഞ്ഞങ്ങാട്: (my.kasargodvartha.com 04.03.2019) കൊടക്കാട് നാരായണന് ഡി ലിറ്റ് (ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്) ബഹുമതി ലഭിച്ചു. വിദ്യാഭ്യാസ രംഗത്തെ ആത്മാര്‍പ്പണം പരിഗണിച്ച് സമര്‍പ്പിക്കപ്പെട്ട നോമിനേഷനിലാണ് ഏഷ്യന്‍ സര്‍വ്വകലാശാല ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബഹുമതിക്ക് അദ്ദേഹം അര്‍ഹനായത്. ഏപ്രില്‍ എട്ടിന് നേപ്പാളിലെ കാട്മണ്ഡുവില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ബഹുമതി സമ്മാനിക്കും.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂള്‍ പ്രഥമാധ്യാപകനും ജനപ്രിയ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ ജോലി ചെയ്ത കൊടക്കാട് വെല്‍ഫേര്‍, ചാത്തങ്കൈ, കൂട്ടക്കനി, ബാര, മുഴക്കോം, കാഞ്ഞിരപ്പൊയില്‍, മൗക്കോട്, അരയി, ഇപ്പോള്‍ ജോലി ചെയ്യുന്ന മേലാങ്കോട്ട് തുടങ്ങിയ വിദ്യാലയങ്ങളില്‍ നടത്തിയ വേറിട്ട വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ പരിഗണിച്ചാണ് ഡി ലിറ്റ് പദവി നല്‍കിയതെന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. മന്ദീപ് മഹാത്തോ അറിയിച്ചു.

പ്രളയ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ 50 വിദഗ്ദ്ധരായ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം ചാലക്കുടി നഗരസഭയില്‍ ഒരാഴ്ച സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഒരു മാസത്തെ മുഴുവന്‍ ശമ്പളവും സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതു വരെ പ്രതിമാസം രണ്ടു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നു. ഇതിനു പുറമെ കഴിഞ്ഞ മാസം തൊട്ട് മരണം വരെ ഓരോ മാസവും രണ്ടു ദിവസത്തെ വരുമാനം അര്‍ബുദ രോഗിയുടെ ചികിത്സാ സഹായത്തിലേക്കും നല്‍കി വരുന്നു. പ്രതിമാസം 11,000 രൂപ മേല്‍ ഈ ഇനങ്ങളില്‍ മാത്രം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കി വെക്കുന്നുണ്ട്. കൊടക്കാട് മാഷിന്റെ നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍  അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പിലാക്കിയ വേറിട്ട പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് ജില്ല -സംസ്ഥാന ബഹുമതികള്‍ നേരത്തെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

പുതിയ പാഠ്യപദ്ധതിക്ക് മുമ്പുതന്നെ കൊടക്കാട് ഗവ. വെല്‍ഫേര്‍ യു.പി സ്‌കൂളില്‍ നാരായണന്‍ മാസ്റ്റര്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെയടക്കം (എന്‍.സി.ഇ.ആര്‍.ടി.) പ്രശംസ പിടിച്ചുപറ്റിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Doctor of Letters honorary for Kodakkad Narayanan
  < !- START disable copy paste -->

Post a Comment