ദുബൈ: (my.kasargodvartha.com 10.02.2019) കാസര്‍കോട് ത്രിവേണി കോളജ് 2006-2009 ബാച്ച് യു എ ഇ ക്രിക്കറ്റ് പ്രീമിയര്‍ ലീഗും ഫാമിലി മീറ്റും സംഘടിപ്പിച്ചു. ഫെബ്രുവരി ഏഴിന് രാത്രി 12 മണിക്ക് ഖുസൈസ് അമെതി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ യു എ ഇയിലെ വിവിധ എമിറേറ്റ്സില്‍ നിന്നുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വെസ്റ്റേണ്‍ ടൈഗര്‍സ്, ത്രിവേണി റയ്സിംഗ് സ്റ്റാര്‍സ്, ബ്ലാക്ക് പാന്തേഴ്സ്, ഹണിബീ ഫൈറ്റേഴ്സ് എന്നീ 4 ടീമിന്റെ കീഴില്‍ അണിനിരന്നു.
ആവേശകരമായ ഫൈനലില്‍ നിയാസ് നയിക്കുന്ന ത്രിവേണി റയ്സിംഗ് സ്റ്റാര്‍സിനെ തോല്‍പ്പിച്ച് സലീം നയിക്കുന്ന ഹണിബീ ഫൈറ്റേഴ്സ് ത്രിവേണി കോളേജ് യു എ ഇ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്- 3 ചാമ്പ്യന്മാരായി. പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരനായി ഹണിബീ ഫൈറ്റേഴ്സിന്റെ അംഷീദിനെയും ബെസ്റ്റ് ബൗളറായി ത്രിവേണി റയ്സിംഗ് സ്റ്റാര്‍സിന്റെ ഫാറൂഖ് എരുതുംകടവിനെയും തിരഞ്ഞെടുത്തു.
സ്ത്രീകള്‍ക്കായി നടന്ന മത്സരത്തില്‍ ഷഹാന ഇജാസും, റമീസ സക്കിയും, റയ്ഹാന റാഷിയും വിജയികളായി. യു എ ഇ സന്ദര്‍ശനത്തിന് എത്തിയ 2006-2009 ബാച്ചിലെ വിദ്യാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗോള്‍ഡന്‍ റഹ് മാനെ ചടങ്ങില്‍ അനുമോദിച്ചു. പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരായ ഹണിബീ ഫൈറ്റേഴ്സിനു ഗോള്‍ഡന്‍ റഹ് മാന്‍ ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സായ ത്രിവേണി റയ്സിംഗ് സ്റ്റാര്‍സിന് മുനീര്‍ ബേരികയും ട്രോഫി കൈമാറി.
പരിപാടിയുടെ ഉദ്ഘാടനം അഷ്റഫ് ബേരിക്ക നിര്‍വ്വഹിച്ചു. സാദിഖ് കളത്തൂര്‍ കളി നിയന്ത്രിച്ചു. ഷാഫി, ഷഫീഖ് ബായല്, നിയാസ് കേട്ടം, സലീം ചൊവുകി, ശിഹാബ് സിംഗര്‍ പൈക്ക എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇജാസ് കുന്നില്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, UAE Cricket Premier league and Family meet conducted
< !- START disable copy paste -->