Kerala

Gulf

Chalanam

Obituary

Video News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണം: കല്ലട്ര മാഹിന്‍ ഹാജി

ദുബൈ: (my.kasargodvartha.com 18.02.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി. ദുബൈ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡേര്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്ത കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഇന്ത്യയെ താങ്ങി നിര്‍ത്തുന്നത് നാല് തൂണുകളാണ്. നിയമനിര്‍മാണ സഭകളും ഭരണനിര്‍വ്വഹണ സമിതികളും നീതിനിര്‍വ്വഹണ സംവിധാനങ്ങളുമാണ് മൂന്ന് തൂണുകളെങ്കില്‍ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍. ബിജെപി ഈ നാല് സംവിധാനങ്ങളിലും പിടിമുറുക്കി ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. ഇത് ഇല്ലാതാക്കാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണം.

പ്രവാസിവോട്ട് ഈ തിരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ കൂടിയും മീഡിയകളെ പരമാവധി പ്രയോജനപ്പെടുത്തി ജനാധിപത്യ ചേരിയുടെ വിജയം ഉറപ്പ് വരുത്തണം. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഒരുവോട്ട് പോലും പാഴായിപ്പോകാതെ മതേതരമുന്നണികളുടെ പെട്ടിയിലാക്കാനുള്ള കര്‍മമാണ് പ്രവാസികളായ നിങ്ങളില്‍ അര്‍പ്പിതമായ ദൗത്യം. മാഹിന്‍ ഹാജി പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും മുംബൈ കെ എം സി സി നേതാവുമായ എം എം കെ ഉറുമി യുടെ നിര്യാണത്തില്‍ അനുശോചിച്ചു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ദുബൈ കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചകൈ, ദുബൈ കെ എം സി സി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി, ദുബൈ കെ എം സി സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ മഞ്ചേശ്വരം, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള, മുംബൈ കെ എം സി സി നേതാവ് എം എ ഖാലിദ് സാഹിബ് ഹനീഫ് ഗോള്‍ഡ് കിംഗ്, ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് മാളിക, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദ്ദിന്‍, റഹ് മാന്‍ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മാഈല്‍ നാലാംവാതുക്കല്‍, ഒ ടി മുനീര്‍, ഡോ. ഇസ്മാഈല്‍, പി ഡി നൂറുദ്ദിന്‍, ഷെബീര്‍ കീഴുര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, റഷീദ് അവയില്‍, ഇബ്രാഹിം ബേരികെ, സത്താര്‍ ആലംപാടി, ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, സലാം മാവിലാടം തുടങ്ങിയവര്‍ സംസാരിച്ചു.

മഹ് മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥനയും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, Dubai KMCC, Kallatra Mahin Haji, Talk Time with leaders conducted 

Web Desk Min

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive