Join Whatsapp Group. Join now!

എസ് കെ ജെ എം ഇസ്‌ലാമിക കലാ സാഹിത്യ മത്സരം തളങ്കരയില്‍

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാതല ഇസ്‌ലാമിക കലാ സാഹിത്യ മത്സരം ഫെബ്രുവരി എട്ട് മുതല്‍ പത്ത് വരെ തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ Kerala, News, SKJM Islamic Kala Mela in Thalangara
കാസര്‍കോട്: (my.kasargodvartha.com 06.02.2019) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാതല ഇസ്‌ലാമിക കലാ സാഹിത്യ മത്സരം ഫെബ്രുവരി എട്ട് മുതല്‍ പത്ത് വരെ തളങ്കര പടിഞ്ഞാര്‍ സിറാജുല്‍ ഹുദാ മദ്രസയിലെ ടി.കെ.എം. ബാവ മുസ്ലിയാര്‍ നഗറില്‍ നടക്കും. ജില്ലയിലെ ഒരു ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാര്‍ത്ഥികളില്‍ നിന്ന് മദ്രസ, റെയ്ഞ്ച്, മേഖല മത്സരങ്ങള്‍ കഴിഞ്ഞാണ് മത്സരാര്‍ത്ഥികള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ യഹ് യ തളങ്കര പതാക ഉയര്‍ത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മംഗലാപുരം- കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹ് മദ് മൗലവി, സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്‌ലിയാര്‍, ജില്ലാ കലക്ടര്‍ ഡി. സജിത്ത് ബാബു, ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ്, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡണ്ട് എം എസ് തങ്ങള്‍ മദനി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ഖലീല്‍ ഹുദവി അല്‍ മാലികി കല്ലായം, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി തുടങ്ങിയവര്‍ പ്രസംഗിക്കും. അഞ്ച് വേദികളിലായി എഴുപതോളം മത്സരങ്ങളില്‍ സബ് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം എന്നീ വിഭാഗങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ടി പി അലി ഫൈസി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അഷ്‌റഫ് മൗലവി മര്‍ദ്ദള, ഹസൈനാര്‍ ഹാജി തളങ്കര, നൂറുദ്ദീന്‍ മൗലവി പെരുമ്പട്ട, അമാനുല്ല തളങ്കര എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SKJM Islamic Kala Mela in Thalangara
  < !- START disable copy paste -->

Post a Comment