Join Whatsapp Group. Join now!

ഊര്‍ജ സംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് സി ഡി എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉര്‍ജ്ജകിരണ്‍ 2018-2019 Kerala, News, Power Protection awareness program conducted
കാസര്‍കോട്: (my.kasargodvartha.com 18.02.2019) തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് സി ഡി എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉര്‍ജ്ജകിരണ്‍ 2018-2019 പരിപാടി സംഘടിപ്പിച്ചു. വലിയപറമ്പ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി പി ശാരദ അധ്യക്ഷത വഹിച്ചു.

ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സി സുഹറ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ഇ കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സഹജന്‍, സി പി വി വിനോദ് കുമാര്‍, കെ ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. പാന്‍ടെക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ സ്വാഗതവും ടി. തമ്പാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Power Protection awareness program conducted
  < !- START disable copy paste -->

Post a Comment