Join Whatsapp Group. Join now!

ഒഫന്‍സ് കീഴൂര്‍ മൂന്നാമത് എന്‍ എ ട്രോഫി അഖിലേന്ത്യാ ഫ്‌ളെഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 24ന് തുടങ്ങും

സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ കീഴൂരില്‍ നിറസാന്നിധ്യമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന ഒഫന്‍സ് കീഴൂരിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് Kerala, News, Ofans Kizhur N.A Trophy Football Tournament on March 24th
കീഴൂര്‍: (my.kasargodvartha.com 11.02.2019) സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ കീഴൂരില്‍ നിറസാന്നിധ്യമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന ഒഫന്‍സ് കീഴൂരിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് എന്‍ എ ട്രോഫി അഖിലേന്ത്യാ ഫ്ളെഡ്ലൈറ്റ്  സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2019 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഏഴു വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കീഴൂര്‍ സ്വദേശിയായ എന്‍. അബ്ദുല്ലകുഞ്ഞിയുടെ നാമധേയത്തില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലേയും കര്‍ണാടകയിലേയും പ്രഗത്ഭരായ കളിക്കാരെ അണിനിരത്തിക്കൊണ്ട് 16 പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മാര്‍ച്ച് 24ന് രാത്രി 7.30 മണിക്ക് നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാനും ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സറുമായ
ഡോ.എന്‍.എ. മുഹമ്മദ് നിര്‍വ്വഹിക്കും. എല്ലാ ദിവസവും രാത്രി 8.30ന് കളി ആരംഭിക്കും. നിര്‍ദ്ധനര്‍ക്ക് വീട്, വിവാഹ ധനസഹായം, ചികിത്സാ സഹായം, യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സഹായം തുടങ്ങി 10 ലക്ഷത്തില്‍പരം രൂപയുടെ വിവിധ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒഫന്‍സ് ക്ലബ് നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ സാമ്പത്തിക ലാഭവും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ പൂര്‍ണമായും ഉപയോഗപ്പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ഡോ. എന്‍.എ. മുഹമ്മദ് സാഹിബ് നിര്‍വ്വഹിച്ചു. ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ജലീല്‍ കോയ, യൂസഫ് ഹാജി, മൊയ്തു ഹാജി, മുനീര്‍ മില്‍ട്രി, അബ്ദുല്ല സി.എല്‍, നാസര്‍ എം കെ, സിദ്ദീഖ് കോയ, എന്‍ എ അഷ്റഫ്, സമീം പി.എസ്, ഫൈസല്‍ കെ സെഡ്, സി എല്‍ റഷീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു ഹാജി, കണ്‍വീനര്‍ മുനീര്‍ മില്‍ട്രി, ക്ലബ്ബ് പ്രസിഡണ്ട് സമീം പി എസ്, സെക്രട്ടറി നാസര്‍ എം കെ, ക്ലബ്ബ് വൈസ് പ്രസിഡണ്ട് അബ്ദുല്ല സി എല്‍, ട്രഷറര്‍ സിദ്ദീഖ് കോയ, ജലീല്‍ കോയ, നിസാര്‍ എം എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.

WATCH VIDEO



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ofans Kizhur N.A Trophy Football Tournament on March 24th
  < !- START disable copy paste -->

Post a Comment