കാസര്‍കോട്: (my.kasargodvartha.com 24/02/2019) ജനറല്‍ ആശുപത്രിയിലെ വികസനം ആവശ്യപ്പെട്ട് രുധിര സേന കാസര്‍കോട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജനറല്‍ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുക, നോണ്‍ ഇന്‍വസീവ് വെന്റിലേറ്റര്‍ (ബൈപാപ്) സംവിധാനം സ്ഥാപിക്കുക, ബ്ലഡ് ബാങ്കിന് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുക, ആശുപത്രിയിലേക്കുള്ള റോഡ് വണ്‍വേ വേ ആക്കി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, ഡെന്റല്‍ എക്‌സ്‌റേ റൂം സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നിവേദനം നല്‍കിയത്.
വിദ്യാനഗറില്‍ നടന്ന ചടങ്ങില്‍ നിവേദനം കൈമാറി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനറല്‍ സെക്രട്ടറി സജിനി ഷെറി, ട്രഷറര്‍ രാഹുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിവേദനത്തിന് മുന്നോടിയായി രുധിരസേന പ്രവര്‍ത്തകര്‍ ആശുപത്രി സന്ദര്‍ശിക്കുകയും ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, ബ്ലഡ് ബാങ്ക് ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)വിദ്യാനഗറില്‍ നടന്ന ചടങ്ങില്‍ നിവേദനം കൈമാറി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനറല്‍ സെക്രട്ടറി സജിനി ഷെറി, ട്രഷറര്‍ രാഹുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിവേദനത്തിന് മുന്നോടിയായി രുധിരസേന പ്രവര്‍ത്തകര്‍ ആശുപത്രി സന്ദര്‍ശിക്കുകയും ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, ബ്ലഡ് ബാങ്ക് ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
Keywords: News, Kerala, General hospital, Secretary, Chief minister,Letter handed over to CM on Govt Hospital development