Join Whatsapp Group. Join now!

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച ഹെല്‍ത്ത് മാളില്‍

കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ (കെ പി എല്‍ ഒ ഫ്) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധിക്ക് Kerala, News, Laboratory owners Convention and Study class on Saturday
കാസര്‍കോട്: (my.kasargodvartha.com 21.02.2019) കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ (കെ പി എല്‍ ഒ ഫ്) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധിക്ക് സ്വീകരണവും പഠന ക്ലാസും ഫെബ്രുവരി 23 ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് ചന്ദ്രന്‍ കൊടമന ഉദ്ഘാടനം ചെയ്യും.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ സംസ്ഥാന കൗണ്‍സിലില്‍ പ്രാതിനിധ്യം ലഭിച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അസീസ് അരീക്കരക്ക് കെ വി വി എസ് ജില്ലാ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉപഹാരം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജനമൈത്രി പോലീസ് സി ആര്‍ ഒയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജോ. സെക്രട്ടറിയുമായ കെ പി വി രാജീവന് സംസ്ഥാന സെക്രട്ടറി ഗിരീഷ് കെ എന്‍ ഉപഹാരം നല്‍കും.

തുടര്‍ന്ന് നടക്കുന്ന സി എം ഇ പ്രോഗ്രാമില്‍ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം 'കിഡ്‌നി ഫങ്ങ്ഷന്‍ ടെസ്റ്റ്' എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 9744100063 (അബൂ യാസര്‍ കെ പി), 9846696332 (ഷിജു വി പി) 8907841201 (ഫാസില്‍ പി) നമ്പറുകളുമായി ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Laboratory owners Convention and Study class on Saturday
  < !- START disable copy paste -->

Post a Comment