Kerala

Gulf

Chalanam

Obituary

Video News

പണാധിപഥ്യം ജനാധിപത്യത്തെ കശാപ്പുചെയ്യുമ്പോള്‍ വില്‍പ്പനച്ചരക്കായി മാറുകയാണ് അഭിനവ കോണ്‍ഗ്രസ് നേതാക്കള്‍; ദുബൈ ഐഎംസിസി സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഓഫീസ്

ദുബൈ: (my.kasargodvartha.com 03.02.2019) കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് മുന്നേറ്റത്തെ തടയാനും ഇടതു മതേതര ചേരിയെ ശക്തിപ്പെടുത്താനും ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിധാനം വിനിയോഗിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും യുഎഇ ഐഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുകുട്ടി ഖാദര്‍ അഭ്യര്‍ത്ഥിച്ചു. ദുബൈ ഐഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് ബദലാവാനുള്ള കോണ്‍ഗ്രസ് ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തി പണാധിപത്യത്തിന് മുമ്പില്‍ കീഴടങ്ങുന്ന കാഴ്ചയാണ് കര്‍ണാടകയിലും മറ്റും നാം കണ്ടുകൊണ്ടിരിക്കുന്നത്. പണാധിപത്യം ജനാധിപത്യത്തെ വില്‍പ്പനച്ചരക്ക് ആക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് അഭിനവ കോണ്‍ഗ്രസ് നേതാക്കളെന്ന് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം സൂചിപ്പിക്കുന്നത്. ആയതിനാല്‍ മതേതരത്വത്തിന് വേണ്ടി ശക്തമായ നിലാപട് കൈക്കൊള്ളുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ അദ്ദേഹം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

ദുബൈ ഐഎംസിസി ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് തച്ചോടത്ത് അധ്യക്ഷത വഹിച്ചു. ഖാന്‍ പാറയില്‍, ടി  എസ് ഗഫൂര്‍ ഹാജി, നബീല്‍ അഹ് മദ്, അഡ്വ. ഷറഫുദ്ദീന്‍, നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഖലീല്‍ എരിയാല്‍, പി എം ഫാറൂഖ്, റഷീദ് താനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം റിയാസ് സ്വാഗതവും, മുത്തു എരിയാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, IMCC Dubai, Dubai IMCC state committee office inaugurated 

Web Desk

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive