നീലേശ്വരം: (my.kasargodvartha.com 21.02.2019) മടിക്കൈ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചു വാര്‍ഡുകളിലും ചൈല്‍ഡ്‌ലൈന്‍ സഹായക കമ്മിറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ ചെയര്‍മാനും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു കണ്‍വീനറുമായി പതിനഞ്ചംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
'ഞങ്ങളുണ്ട് കൂടെ' എന്ന പേരില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ ഇന്ദിര അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍, അസിസ്റ്റന്റ് സെക്രട്ടറി വി മധുസൂദനന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് കൂക്കാനം റഹ് മാന്‍, പ്രീജ എ, അനീഷ് ജോസ്, സുധീഷ് കെ വി, വിവേക് എന്നിവര്‍ ക്ലാസെടുത്തു. ബിന്ദു സ്വാഗതവും സ്‌നേഹ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Nileshwaram, Kasargod, Child Line ward level helping committee formed