Join Whatsapp Group. Join now!

ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ സോക്കര്‍ ലീഗ് ടൂര്‍ണമെന്റും കാസ്രോടിയന്‍ മെഗാ മീറ്റും 22 ന് ദുബൈ ഖുസൈസില്‍

കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ സോക്കര്‍ ലീഗ് News, Kerala,Uduma kmcc,
കാസര്‍കോട്: (my.kasargodvartha.com 15/02/2019) കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ സോക്കര്‍ ലീഗ് ടൂര്‍ണമെന്റ് ഫ്രെബ്രുവരി 22ന് വൈകുന്നേരം അഞ്ചുമണിക്ക് ദുബൈ ഖുസൈസ് ടാര്‍ജറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേനല്‍ കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുമെന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെ സമാഹരിക്കുന്ന തുക കുടിവെള്ള പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുമെന്നും ഭാരവാഹികളെ അറിയിച്ചു.
 News, Kerala,Uduma KMCC, Cherkalam Abdullah Memorial Soccer League on 22nd

സോക്കര്‍ ലീഗിനോടനുബന്ധിച്ച് പ്രവാസ ലോകത്തെ കാസര്‍കോട് നിവാസികളുടെ കുടുംബ സംഗമം കാസ്രോടിയന്‍ മെഗാ മീറ്റ് നടക്കും. ചടങ്ങില്‍ പ്രവാസ ലോകത്തെ പ്രമുഖ വ്യക്തികളെ ആദരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ എം സി സി ജില്ലാ ട്രഷറര്‍ ടി ആര്‍ ഹനീഫ, റഷീദലി കല്ലിങ്കാല്‍, കെ പി അബ്ബാസ്, സി എ ബഷീര്‍, ഹക്കീല്‍, റൗഫ് ബാവിക്കര എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala,Uduma KMCC, Cherkalam Abdullah Memorial Soccer League on 22nd 

Post a Comment