Kerala

Gulf

Chalanam

Obituary

Video News

ചെര്‍ക്കള ബാലട്ക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി സമാപന സംഗമം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 6 വരെ

ചെര്‍ക്കള: (my.kasargodvartha.com 25.02.2019) നാടിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വൈജ്ഞാന മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനത്തിലൂടെ ഇരുപത്തിയഞ്ചാണ്ട് പിന്നിട്ട അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സംഗമം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ആറുവരെ ചെര്‍ക്കള ബാലട്ക്ക മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ല നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിവിധങ്ങളായ 25 ഇന കര്‍മ്മ പദ്ധതിയുമായി ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലിയുടെ ഉദ്ഘാടനം സയ്യദ് അലി തങ്ങള്‍ കുമ്പോല്‍ ആണ് നിര്‍വ്വഹിച്ചത്. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ ക്യാമ്പും ചെങ്കള പഞ്ചായത്ത് പരിധിയിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ബെഡ് ഷീറ്റ് വിതരണവും, കുട്ടികള്‍ക്ക് യൂണിഫോം പഠന സമാഗ്രികള്‍ നല്‍കുകയും, ഇഫ്ത്താര്‍ മീറ്റ്, റമദാന്‍ കിറ്റ്, പെരുന്നാള്‍ കിറ്റ് നല്‍കുകയും, മയ്യത്ത് പരിപാലന ക്ലാസ് നടത്തുകയും ചെയ്തിരുന്നു.

സൗജന്യ മെഗാ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ 1,100 രോഗികള്‍ വിവിധ വിഭാഗങ്ങളില്‍ ചികിത്സ തേടിയിരുന്നു. 187 രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്കായി ഗ്രീന്‍ കാര്‍ഡ് നല്‍കുകയും 120 ഓളം രോഗികളെ സംഘടനയുടെ പൂര്‍ണ നിയന്ത്രണത്തില്‍ മംഗളൂരു യേനപ്പോയ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളേജില്‍ എത്തിക്കുകയും വിവിധ പരിശോധനകള്‍ക്ക് ശേഷം 18 രോഗികളെ വിവിധ വിഭാഗങ്ങളിലായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സംഗമത്തിന് 27 ന് ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ആലംപാടി മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നതോട് കൂടി തുടക്കം കുറിക്കും. വൈകുന്നേരം ഏഴു മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സി എച്ച് എം അഷ്‌റഫിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  ഡോ. സലീം നദ് വി വെളിയമ്പ്ര പ്രഭാഷണവും സൂപ്പി ബാഖവി കുറ്റ്യാടി മുഖ്യപ്രഭാഷണവും നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്നുവരെ നാലുദിവസങ്ങളിലായി സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്‍ഡ് പാര്‍ട്ടി ഇസ്ലാമിക ചരിത്ര കഥാപ്രസംഗം അവതരിപ്പിക്കും. മാര്‍ച്ച് നാലിന് ഹാഫിള് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരവും, മാര്‍ച്ച് അഞ്ചിന് ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായവും പ്രഭാഷണം നടത്തും. സമാപന ദിവസമായ മാര്‍ച്ച് ആറിന് പാണക്കാട് സയ്യദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയും ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി  മുഖ്യ പ്രഭാഷണവും നടത്തും.

ഖാസി ശൈഖുനാ ആലിക്കുട്ടി ഉസ്താദ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം എസ് തങ്ങള്‍ ഓലമുണ്ട, അല്‍ഹാജ് സി അഹമ്മദ് മുസ്ലിയാര്‍, എന്‍ എ അബൂബക്കര്‍ ഹാജി, ചായിന്റടി മുഹമ്മദ് കുഞ്ഞി തുടങ്ങി നിരവധി ഉലമാ ഉമറാ നേതാക്കള്‍ വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സുവനീര്‍ പ്രകാശനവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും, വിവാഹസഹായ വിതരണവും, ഭവന നിര്‍മ്മാണ സഹായ വിതരണവും, ഉലമാ-ഉമറാ സംഗമം, പ്രവാസി സംഗമം, സാംസ്‌കാരിക സംഗമം, കൂട്ടു പ്രാര്‍ത്ഥന എന്നിവ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി എച്ച് എം അഷ്‌റഫ്, ജനറല്‍ കണ്‍വീനര്‍ സലാം ചെര്‍ക്കള, ട്രഷറര്‍ ഷരീഫ് ബാലട്ക്ക, പ്രോഗ്രാം ചെയര്‍മാന്‍ സി പി മൊയ്തു മൗലവി, കണ്‍വീനര്‍ ആമു ബാലട്ക്ക, നാസര്‍ ചായിന്റടി തുടങ്ങിയവര്‍ സംബന്ധിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cherkala Baladkka Ansarul Muslimeen Association Silver jubilee conclusion programs starts on Feb 27th
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive