ദുബൈ: (my.kasargodvartha.com 13.01.2019) യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അറേബ്യന്‍ മുറ്റത്ത്- 2019' യു എ ഇ കളനാട് മഹല്‍ സംഗമത്തിന്റെ തീയ്യതി പ്രഖ്യാപിച്ചു. നീണ്ട നാലുപതിറ്റാണ്ടുകളായി കളനാട് ജമാഅത്തിന്റെ ജീവകാരുണ്യ- വിദ്യാഭ്യാസ- സാംസ്‌ക്കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ദുബൈയില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് 'അറേബ്യന്‍ മുറ്റത്ത് 2019' പ്രഖ്യാപനം നടന്നത്.
2019 മാര്‍ച്ച് 29 ന് വെള്ളിയാഴ്ച ദുബൈയിലെ അല്‍ ശബാബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കളനാട് മഹല്‍ നിവാസികളും, നാട്ടില്‍ നിന്നുള്ള കുടുംബങ്ങളും സംഗമത്തില്‍ ഒത്തു ചേരും. വിവിധ മത്സരങ്ങളും കലാപരിപാടികളും പരസ്പരമുള്ള സ്‌നേഹം പുതുക്കലുമൊക്കെയായി ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി വൈകും വരെ നീണ്ടുനില്‍ക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
മഹല്‍ സംഗമത്തിന് അനുയോജ്യമായ പേര് കണ്ടെത്തുന്നതിന് കമ്മിറ്റി വാട്‌സ്ആപ്പ് കൂട്ടായ്മ വഴി മത്സരം സംഘടിപ്പിച്ചിരുന്നു. 150 ഓളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത 'അറേബ്യന്‍ മുറ്റത്ത് 2019' എന്ന പേര് നിര്‍ദേശിച്ച യൂസുഫ് തൊപ്പട്ടയെ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേഷ്ട്ടാവ് എ എം അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍ വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് കളനാട് ഹൈദ്രോസ് ജമാഅത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍, യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേഷ്ട്ടാവ് അഹ്മദ് കുഞ്ഞി മിലിറ്ററിക്ക് ബ്രോഷര്‍ നല്‍കി പ്രകാശനം ചെയ്തു.
ദുബൈ ദേരയിലെ മലബാര്‍ റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗം യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ബാസിന്റെ അധ്യക്ഷതയില്‍ അബ്ദുല്ല ഹാജി കോഴിത്തിടില്‍ ഉദ്ഘാടനം ചെയ്തു. മഹല്‍ സംഗമത്തിന്റെ കരട് റിപ്പോര്‍ട്ട് അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ എ കെ സുലൈമാന്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് മിഹ്‌റാജ് സ്വാഗതവും സെക്രട്ടറി അസീസ് മദ്രാസ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, UAE Kalanad Mahal Meet 'Arabian Muttathu' date announced
< !- START disable copy paste -->