Kerala

Gulf

Chalanam

Obituary

Video News

പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (my.kasargodvartha.com 13.01.2019) സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ജനുവരി 11 വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ എറ്റവും പുതിയ സംവിധാനങ്ങളോട് കൂടിയ മാള്‍ ജില്ലയിലെ തന്നെ എറ്റവും വലിയ സംരഭമാണ്.

മാളില്‍ യൂറോളജി, നെഫ്റോളജി, ജനറല്‍ മെഡിസിന്‍, കണ്ണ് പരിശോധന, ഇ എന്‍ ടി, ഡയബറ്റോളജി, ന്യൂറോളജി, ഓണ്‍കോളജി, സ്‌കിന്‍ ക്ലിനിക്ക്, കാര്‍ഡിയോളജി, ഗാസ്ട്രോ എന്‍ട്രോളജി, വുമണ്‍സ് ക്ലിനിക്ക്, ചെസ്റ്റ് ആന്‍ഡ് അലര്‍ജി ക്ലിനിക്ക്, ഓര്‍ത്തോ ക്ലിനിക്ക്, ഗൈനക്കോളജി, കുട്ടികളുടെ ക്ലിനിക്ക്, ഫാര്‍മസി, ലബോറട്ടറി, പത്തോളജി ആന്‍ഡ് മൈക്രോബയോളജി സെന്റ്ര്‍, ഡിജിറ്റല്‍ എക്സറേ, ഇസിജി, പൊടിയാസ്‌കാന്‍, ബയോ തെസിയോമെട്രി, വാസ്‌കുലാര്‍ ഡോപ്ലര്‍ സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, കാഷ്വാലിറ്റി, ഡേ കെയര്‍ സെന്റര്‍ വിവിധ തരം ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സൗകര്യങ്ങളാണ് ലഭിക്കുക.

പ്രൈം ലൈഫ് മെഡിക്കല്‍സ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് മദനി ആദൂരും ഒ.പി. ഡി. വിഭാഗം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എയും, സ്‌കാനിംഗ് റൂം എ.കെ.മൊയ്തീന്‍ കുഞ്ഞിയും പീഡിയാട്രിക്ക് വിഭാഗം എം.സി. ഖമറുദ്ദീനും ഡെന്‍ഡല്‍ ക്ലിനിക്ക് മാലതി സുരേഷും, പ്രൈം ലൈഫ് ഡയഗനോസ്റ്റിക്സ് എല്‍.എ മഹ് മൂദും, ഡേ കെയര്‍ സെന്റര്‍ ടി ഇ അബ്ദുല്ലയും, കോണ്‍ഫറന്‍സ് ഹാള്‍ എ. അബ്ദുര്‍ റഹ് മാനും, മൈക്രോ ബയോളജി ആന്‍ഡ് പത്തോളജി ലാബ് രാഘവന്‍ വെളുത്തോളിയും ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജനുവരി 13 ഞായറാഴ്ച സൗജന്യ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും, കാഴ്ച പരിശോധന, കേള്‍വി പരിശോധന, സംസാര വൈകല്യ നിര്‍ണയം, മരുന്നും ശസ്ത്രക്രിയയും ഇല്ലാതെ ഭൗതിക സ്രോതസുകളിലൂടെയുള്ള ചില പ്രത്യേക തരം ചികിത്സാ വ്യായാമങ്ങളുമായി ഫിസിയോ തെറാപ്പി വിഭാഗവും, വിവിധ രോഗികളുടെ ഭക്ഷണക്രമം വിശദീകരിച്ചു കൊടുക്കുന്ന ഡെയറ്റീഷ്യന്‍ വിഭാഗവും ക്യാമ്പില്‍ ഉണ്ടായിരിക്കുമെന്നും ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ക്ക് ജനുവരി 31 വരെ അമ്പത് ശതമാനം ഇളവ് ഉണ്ടായിരിക്കുമെന്നും  മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് സലീം, മാനേജിംഗ് ഡയറക്ടര്‍മാരായ മഹ് മൂദ് ബന്തിയോട്, മുഹമ്മദ് ഫൈസല്‍, അബൂയാസര്‍ കെ പി എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക: 04994 222226, 9544322226.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Prime Life health mall inaugurated
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive